Pinarayi Vijayan : ഇഡിയെ കുറിച്ചുള്ള നിലപാട് മാറ്റിയതിന് പ്രതിപക്ഷത്തിന് നന്ദി: മുഖ്യമന്ത്രി

ഇഡിയെ (ED) കുറിച്ചുള്ള നിലപാട് മാറ്റിയതിന് പ്രതിപക്ഷത്തോട് നന്ദിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ( Pinarayi vijayan ). പ്രതിപക്ഷത്തിന് തിരിച്ചറിവ് ഉണ്ടായതിൽ സന്തോഷമുണ്ടെന്നും സിബിഐയും പരിമിതികളില്‍ നിന്ന് മുക്തരല്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ ( Niyamasabha)  പറഞ്ഞു. പ്രതിപക്ഷത്തിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്ന മുഖ്യമന്ത്രി

സ്വര്‍ണ്ണക്കടത്ത്  (  Gold Smuggling ) വിഷയം സബ്മിഷനായി ഉന്നയിച്ചപ്പോഴാണ് പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഇഡിയെ വിശ്വസിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞത്. സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിക്കാനാണ് ഇഡിയുടെ ശ്രമമെന്നും ഹൈക്കോടതി ( High court ) മേല്‍നോട്ടത്തില്‍ സിബിഐ കേസ് അന്വേഷിക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.

തുടർന്ന് മുഖ്യമന്ത്രി നൽകിയ മറുപടിയിലാണ് ഇഡിയോടുള്ള പ്രതിപക്ഷത്തിന്റെ നിലപാട് മാറ്റത്തെ കുറിച്ച് സൂചിപ്പിച്ചത്. കേസിൽ സിബിഐ അന്വേഷണം വേണമോയെന്ന് തീരുമാനിക്കേണ്ടത് കേന്ദ്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇഡിക്ക് മാത്രമല്ല. കേന്ദ്ര എജൻസിയായ സിബിഐക്കും അതിന്റേതായ പരിമിതികളുണ്ട്. കേന്ദ്ര നിലപാടിന്റെ ഭാഗമായാണ് ഏജൻസികൾ ത്തരത്തിൽ മാറുന്നത്. സ്വർണക്കടത്ത് കേസിൽ ഇഡിയുടെ അന്വേഷണത്തിൽ ഏന്തെങ്കിലും തരത്തിൽ സംസ്ഥാന സർക്കാർ ഇടപെട്ടുവെന്ന് അറിയിച്ചിട്ടില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News