പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ഒരുമിച്ച് ഇരിക്കാന്‍ നമ്മുടെ നാട്ടില്‍ വിലക്കൊന്നുമില്ല;CETക്ക് സമീപം പുതിയ ബസ് ഷെല്‍ട്ടര്‍ നിര്‍മ്മിക്കും:ആര്യ രാജേന്ദ്രന്‍

തിരുവനന്തപുരം (College Of Engineering)കോളേജ് ഓഫ് എന്‍ജിനീയറിങ്ങിന് സമീപം നഗരസഭയുടെ നേതൃത്വത്തില്‍ ആധുനിക സൗകര്യങ്ങളോട് കൂടിയ ബസ് ഷെല്‍ട്ടര്‍ നിര്‍മ്മിക്കുമെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍(Arya Rajendran).തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിന്റിങ്ങിന് അടുത്തുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ഇരിപ്പിടം മുറിച്ച് മൂന്നാക്കിയത് അനുചിതവും പുരോഗമന സമൂഹത്തിന് ചേരാത്തതുമാണ്. പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ഒരുമിച്ച് ഇരിക്കാന്‍ നമ്മുടെ നാട്ടില്‍ വിലക്കൊന്നുമില്ല. അങ്ങനെ ആര്‍ക്കെങ്കിലും തോന്നുന്നുവെങ്കില്‍ അവര്‍ ഇപ്പോഴും കാളവണ്ടി യുഗത്തില്‍ തന്നെയാണെന്ന് കരുതേണ്ടി വരും. ഇക്കാര്യത്തില്‍ ശക്തമായി പ്രതികരിച്ച വിദ്യാര്‍ത്ഥികളെ അഭിനന്ദിക്കുന്നു.

പ്രതികരണശേഷിയുള്ള തലമുറയാണ് നാടിന്റെ പ്രതീക്ഷ, അത് വീണ്ടും തെളിയിച്ച സിഇടിയിലെ കൂട്ടുകാര്‍ക്ക് എന്റെ വ്യക്തിപരമായ അഭിവാദ്യങ്ങള്‍. അല്പം മുന്‍പ് അവിടെ സന്ദര്‍ശിച്ചു. ബസ് ഷെല്‍ട്ടര്‍ ആകെ പൊളിഞ്ഞതാണ്. മാത്രമല്ല അത് അനധികൃതവും പൊതുമരാമത്ത് വകുപ്പിന്റെ എന്‍ഒസിഇല്ലാത്തതുമാണ്. അവിടെ . അത് ജന്‍ഡര്‍ ന്യുട്രല്‍ ആയിരിക്കും. കാലം മാറിയെന്ന് മനസ്സിലാക്കാത്തവരോട് സഹതപിയ്ക്കാനേ കഴിയു. ഇക്കാര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ നിലപാടിനൊപ്പം തന്നെയാണ് ഞങ്ങളെന്നും മേയര്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here