ഈ നടന്നടുക്കുന്ന പെണ്‍കരുത്തിനെ തടയാനാകുമെന്ന് കരുതിയോ? എങ്കില്‍ തെറ്റി, ചങ്കൂറ്റത്തോടെ നടന്നുകയറി സഖാവ് അപര്‍ണ

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഒരു ചിത്രമുണ്ട്. തന്നെ കടത്തിവിടില്ല എന്ന് പറഞ്ഞ കെ.എസ്.യു- എംഎസ്എഫ് ആണ്‍പടകള്‍ക്കിടയിലൂടെ നെഞ്ച് വിരിച്ച് തലയുയര്‍ത്തി നടന്ന് കോളേജിലേക്ക് പോകുന്ന അപര്‍ണയുടെ ചിത്രം. വയനാട് എഞ്ചിനീയറിംഗ് കോളേജില്‍ മാതൃകം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യാന്‍ വന്ന വിദ്യാര്‍ത്ഥിനി സബ് കമ്മിറ്റി കണ്‍വീനര്‍ സഖാവ് അപര്‍ണയാണ് പെൺകരുത്തിന്റെ പ്രതീകമായത്.

അപർണയെ തടയാന്‍ തടിച്ചു കൂടിയ കെ.എസ്.യു, എം.എസ്.എഫ് ആണ്‍പടയുടെ മുന്നിലൂടെ അപര്‍ണ നടന്നു കയറിയത് അവള്‍ ഒരു സഖാവായതുകൊണ്ട് തന്നെയാണ്. കഴിഞ്ഞ ദിവസമായിരുന്നു വയനാട് എഞ്ചിനീയറിംഗ് കോളേജില്‍ മാതൃകം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യാന്‍ അപര്‍ണയെ ക്ഷണിച്ചിരുന്നത്. എന്നാല്‍ കോളേജിന് മുന്നിലെത്തിയ അപര്‍ണയെ അകത്ത് കടക്കാന്‍ കെ.എസ്.യു- എംഎസ്എഫ് വിദ്യാര്‍ത്ഥികള്‍ അനുവദിച്ചില്ല.

കോളേജിലെ പരിപാടികള്‍ ഉദ്ഘാടനം ചെയ്യാന്‍ പുറത്തു നിന്നുള്ളവരെ അനുവദിക്കില്ലെന്നും അത്തരത്തിലുള്ള തീരുമാനം സര്‍വക്ഷിയോഗത്തില്‍ തീരുമാനിച്ചിട്ടുണ്ടായിരുന്നുവെന്നുമായിരുന്നു അവരുടെ വാദങ്ങള്‍.
എന്നാല്‍ അനുവാദം ചോദിക്കാന്‍ പ്രധാനാധ്യാപകന്റെ അടുത്തേക്ക് പോകാന്‍ പോലും ആദ്യം അവര്‍ സമ്മതിച്ചിരുന്നില്ല. എന്നാല്‍ അപര്‍ണ അവര്‍ക്കിടയിലൂടെ തന്നെ പ്രിന്‍സിപ്പാളിന്റെ അടുത്തേക്ക് പോവുകയും അനുവാദം ചോദിക്കുകയും ചെയ്തു. എന്നാല്‍ കോളേജില്‍ പ്രശ്‌നമുണ്ടാക്കരുതെന്നും സര്‍വക്ഷിയോഗ തീരുമാന പ്രകാരം പുറത്തു നിന്നും ആളുകള്‍ക്ക് വരാന്‍ പറ്റില്ലെന്നുമായിരുന്നു പ്രിന്‍സിപ്പാളിന്റെയും മറുപടി.

പക്ഷേ അവിടം വരെയെത്തിയത് കോളേജിലെ മാതൃകം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യാനാണെങ്കില്‍ അത് ചെയ്തിട്ടേ പോകൂ എന്ന നിലപാടിലായിരുന്നു അപര്‍ണയും. തുടര്‍ന്ന് ഗേറ്റിന് മുന്നില്‍ തന്നെ തടയാന്‍ നിന്ന ആണ്‍പടകള്‍ക്കിടയിലൂടെത്തന്നെ അപര്‍ണ കോളേജിനകത്ത് പ്രവേശിക്കുകയും കൊടിമരത്തിന്‍ ചുവട്ടില്‍ നിന്ന് പരിപാടി ഉദ്ഘാടനം ചെയ്യുകയും ചെയ്തു.

അവള്‍ വറുമൊരു പെണ്ണല്ലേയെന്നും അവളെ തടയാന്‍ ഞങ്ങള്‍ മതിയെന്നുമുള്ള ആ ആണ്‍പടകളുടെ ദാര്‍ഷ്ട്യത്തിന് മുകളിലൂടെ അവള്‍ ചവിട്ടി കയറിയത് അവിടത്തെ തെറ്റായ ശീലങ്ങളെ തച്ചുടച്ചുകൊണ്ടാണ്. കനലൊരുതരി മതിയെന്ന് എസ്എഫ്‌ഐയുടെ പെണ്‍ സഖാക്കള്‍ പറഞ്ഞു തരികയല്ല മറിച്ച് പ്രവര്‍ത്തിച്ച് കാണിക്കുകയാണ് ഓരോ നിമിഷവും. അപർണ അതിനൊരു ഉദാഹരണമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News