റീല്‍സിനായി മെട്രോയില്‍ നൃത്തം; യുവതിക്കെതിരെ കേസ്|Case

(Instagram Reels)ഇന്‍സ്റ്റഗ്രാം റീല്‍സിനായി നഗരത്തിലെ മെട്രോയില്‍ നൃത്തം ചെയ്ത യുവതിക്കെതിരെ കേസ് കൊടുത്ത് അധികൃതര്‍. സംഭവം ഹൈദരാബാദ് മെട്രോ റെയില്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുന്നത് തമിഴ് ഗാനത്തിന് ചുവടുവയ്ക്കുന്ന വീഡിയോ (Social Media)സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ്. യുവതിക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

വീഡിയോയില്‍ കാണുന്ന മറ്റ് യാത്രക്കാര്‍ക്ക് യുവതിയുടെ പ്രവൃത്തി ഇഷ്ടപ്പെടുന്നതായി തോന്നുന്നില്ലെന്ന് നിരവധി പേര്‍ പ്രതികരിച്ചു. യുവതിയുടെ നൃത്തം മറ്റ് യാത്രക്കാര്‍ക്ക് ശല്യമാകുകയാണ് ചെയ്തതെന്ന വിമര്‍ശനവും ഉയര്‍ന്നുവന്നു. ഇതൊക്കെ പൊതുഗതാഗത സംവിധാനങ്ങളില്‍ അനുവദനീയമാണോ എന്നും ചിലര്‍ ചോദ്യം ചെയ്തു. മെട്രോ സ്റ്റേഷനുകള്‍ വിനോദ കേന്ദ്രങ്ങളായും നൃത്തവേദികളായും മാറ്റിയോ എന്ന് ഹൈദരാബാദ് മെട്രോ റെയിലിനെ ടാഗ് ചെയ്തുകൊണ്ട് ഒരാള്‍ ചോദിച്ചു.

അതേസമയം യുവതിയ്ക്ക് പിന്തുണയുമായി ചിലര്‍ രംഗത്തെത്തി. ‘ചൈനയിലായിരുന്നപ്പോള്‍ തെരുവില്‍ നാടോടികള്‍ നൃത്തം ചെയ്യുന്നത് കണ്ടിട്ടുണ്ട്. മനോഹരമായ കാഴ്ചയാണത്. ഇവിടെ ഹൈദരാബാദില്‍ ഓട്ടോകളില്‍ സ്പീക്കറില്‍ പാട്ടുകള്‍ വയ്ക്കാറുണ്ട്. ഗതാഗതക്കുരുക്കിലൂടെയുള്ള വിരസമായ യാത്രകളില്‍ അത് ആശ്വാസമാണ്. ആര്‍ക്കും ഉപദ്രവമുണ്ടാക്കാത്ത അത്തരം കാര്യത്തില്‍ എന്തിനാണിത്ര അസഹിഷ്ണുത കാണിക്കുന്നത്’ എന്ന് യുവതിക്ക് അനുകൂലമായി ഒരു വ്യക്തി ട്വീറ്റ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News