ഗ്യാന്‍വാപി വിഷയം;ഹര്‍ജി തള്ളി സുപ്രീംകോടതി|SC

(Gyanvapi)ഗ്യാന്‍വാപി മസ്ജിദില്‍ കണ്ടെത്തിയെന്ന് പറയുന്ന ശിവലിംഗത്തില്‍ ആരാധന നടത്താന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി(Supreme Court) തള്ളി.ഗ്യാന്‍വാപിയില്‍ സര്‍വെ നടത്തണമെന്ന് ആവശ്യപ്പെട്ട് വാരണാസി കോടതിയെ സമീപിച്ച ഏഴ് സ്ത്രീകളാണ് പുതിയ ഹര്‍ജിയുമായി സുപ്രീംകോടതിയില്‍ എത്തിയത്.ഇതോടൊപ്പം ശിവലിംഗത്തിന്റെ കാര്‍ബണ്‍ ഡേറ്റിങ്ങും ജിപിആര്‍ സര്‍വേയും നടത്തണമെന്നുള്ള ഹര്‍ജിയും സുപ്രീംകോടതി തള്ളി.

ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. അഭിഭാഷക കമ്മീഷന്‍ സര്‍വെയില്‍ കണ്ടെത്തിയതായി പറയുന്ന ശിവലിംഗത്തിന് സംരക്ഷണം ഒരുക്കണം എന്ന സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാര്‍ വീണ്ടും കോടതിയെ സമീപിച്ചത്.അതേസമയം, ഗ്യാന്‍വാപി പള്ളിയുമായി ബന്ധപ്പെട്ട പരാതികള്‍ തള്ളണമെന്ന പള്ളി കമ്മിറ്റിയുടെ ഹര്‍ജിയില്‍ തീരുമാനമെടുക്കുന്നത് ഒക്ടോറബറിലേക്ക് മാറ്റി . വാരണാസി ജില്ലാ കോടതിയിലുള്ള കേസിന്റെ വിധി വന്നതിന് ശേഷം പരിഗണിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

Buffer Zone; സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ച് തീരുമാനമെടുക്കുമെന്ന് കേന്ദ്രം, ജോൺ ബ്രിട്ടാസ് എം.പിയുടെ ചോദ്യത്തിന് പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവിന്റെ മറുപടി

സംസ്ഥാനങ്ങളുടെ ആവശ്യം കൂടി പരിഗണിച്ച് ബഫർ സോൺ വിഷയത്തിൽ തീരുമാനമെടുക്കുമെന്ന് കേന്ദ്രം. സംസ്ഥാനങ്ങൾ മുന്നോട്ട് വെച്ച നിർദേശങ്ങളും തടസ്സവാദങ്ങളും ഒക്കെ കണക്കിലെടുത്ത് തീരുമാനം കൈക്കൊള്ളുമെന്നും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എം.പിയുടെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്.

അതേസമയം, സഹകരണ സ്ഥാപനങ്ങളിലെ ആർബിഐ നിയന്ത്രണങ്ങളെ പറ്റിയുള്ള പരാതികളിൻ മേലെടുത്ത നടപടികളുടെ വിശദാംശങ്ങൾ വ്യക്തമാക്കണമെന്ന ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് കേന്ദ്ര സഹകരണ മന്ത്രി അമിത് ഷാ രേഖാമൂലം മറുപടി നൽകിയിരുന്നു.വിവിധ കോണുകളിൽ നിന്ന് ആർബിഐയുടെ പുതിയ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി അമിത്ഷാ തുറന്നു സമ്മതിച്ചു.

സംസ്ഥാനത്തെ സഹകരണ ബാങ്കുകളിൽ നിക്ഷേപം സ്വീകരിക്കുന്നതിന് കർശനമായ നിയന്ത്രണമാണ് റിസർവ് ബാങ്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ബാങ്ക് എന്ന പേര് പ്രാഥമിക സഹകരണ സംഘങ്ങൾ ഉപയോഗിക്കരുത്, വോട്ടവകാശമില്ലാത്ത അംഗങ്ങളിൽനിന്നുo നിക്ഷേപം സ്വീകരിക്കരുത് എന്നതടക്കമുള്ള നിർദേശങ്ങൾ തുടക്കം മുതൽ തന്നെ കേരളം എതിർത്തിരുന്നു.

ആർബിഐയുടെ നിലവിലുള്ള നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് സഹകരണ സ്ഥാപനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ, പ്രശ്‌നങ്ങൾ എന്നിവ പരിഹരിക്കുന്നതിനായി സർക്കാർ ബന്ധപ്പെട്ട അധികാരികളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്,നിയമനിർമ്മാണ ചട്ടക്കൂടിന്റെ പരിധിക്കുള്ളിൽ നിന്നുകൊണ്ട് അതിന് ശ്രമിക്കാം എന്നാണ് മന്ത്രി അമിത്ഷാ രേഖാമൂലം നൽകിയ മറുപടി .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News