Pranav Mohanlal: അമ്പമ്പോ… കുത്തനെയുള്ള പാറക്കെട്ടിൽ ഈസിയായി കയറി പ്രണവ് മോഹൻലാൽ; വീഡിയോ വൈറൽ

യാത്രകളും സാഹസികതകളും ഏറെ ഇഷ്ടപ്പെടുന്ന യുവതാരങ്ങളിൽ ഒരാളാണ് പ്രണവ് മോഹൻലാൽ(pranav mohanlal). പ്രണവിന്റെ യാത്രാ വീഡിയോ(video)കളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. അത്തരത്തിൽ പ്രണവ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ഒരു വീഡിയോ ഇപ്പോൾ വൈറലാവുകയാണ്.

Mohanlal And Pranav Mohanlal Wish Happy New Year To Fans - Filmibeat

‘മല്ലു സ്പൈഡർമാൻ'(mallu spiderman) എന്നാണ് ഈ വീഡിയോ കണ്ട ചിലർ പ്രണവിനെ വിശേഷിപ്പിച്ചത്. കൂറ്റൻ പാറയിൽ വളരെ ഈസിയായി പ്രണവ് കയറുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്തെത്തിയത്.

Where is Pranav Mohanlal amidst success of 'Hridayam'?; Shares pictures on  Instagram - CINEMA - CINE NEWS | Kerala Kaumudi Online

നേരത്തെ ടോൺസായിയിലെ മലയിടുക്കിലൂടെ കയറുന്ന പ്രണവിന്‍റെ വീഡിയോ വൈറലായിരുന്നു. 2017ലെ തായ്‌ലാൻഡ് യാത്രയ്ക്കിടെ എടുത്ത വീഡിയോ ആയിരുന്നു അത്. നേരത്തെയും സാഹസിക യാത്രകൾ നടത്തുന്ന പ്രണവിന്റെ വീഡിയോകളും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഹിമാലയൻ വഴികളിലൂടെ ഒരു ബാ​ഗും തോളിൽ തൂക്കി യാത്രകൾ നടത്തുന്ന പ്രണവിനെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയമാണ് പ്രണവിന്‍റേതായി പുറത്തിറങ്ങിയ അവസാന ചിത്രം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News