ADVERTISEMENT
മത്സ്യങ്ങളെ പിടികൂടുന്നതിന്റെ നിരവധി കൗതുകമാര്‍ന്ന വീഡിയോകള്‍ ഓരോ ദിവസവും പുറത്തുവരുന്നുണ്ട്. ഇപ്പോള്‍ ചിലിയില്‍ പിടികൂടിയ ഭീമന്‍ മത്സ്യത്തിന്റെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.
16 അടി നീളമുള്ള ഓര്‍ഫിഷിനെയാണ് മത്സ്യത്തൊഴിലാളികള്‍ പിടികൂടിയത്. ക്രെയിന്‍ ഉപയോഗിച്ച് ഇതിനെ ഉയര്‍ത്തി കരയിലേക്ക് മാറ്റുന്നതാണ് വീഡിയോയിലെ ഉള്ളടക്കം. വീഡിയോ പ്രചരിച്ചതോടെ മത്സ്യവുമായി ബന്ധപ്പെട്ട് നിരവധി കമന്റുകളും പ്രത്യക്ഷപ്പെട്ടു.
അടിത്തട്ടില്‍ ജീവിക്കുന്ന മത്സ്യമാണ് ഓര്‍ഫിഷെന്നും കടലിന്റെ അടിത്തട്ടില്‍ ഭൂചലനം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഇത് ഉപരിതലത്തിലേക്ക് പൊങ്ങിവന്നതെന്നുമാണ് ചില കമന്റുകള്‍. കടലിന്റെ അടിത്തട്ടില്‍ ഭൂചലനം അനുഭവപ്പെട്ടതിന്റെ തെളിവാണിതെന്നും ചിലര്‍ പ്രതികരിക്കുന്നുണ്ട്. ഭൂചലനം വരാന്‍ പോകുന്നു എന്ന് മുന്‍കൂട്ടി അറിയാവുന്ന മത്സ്യമാണ് ഓര്‍ഫിഷ് എന്ന തരത്തില്‍ നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്.സാധാരണയായി കടലിന്റെ അടിത്തട്ടിലാണ് ഇത് ജീവിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. അസുഖമോ പ്രായാധിക്യമോ സംഭവിച്ചാല്‍ കടലിന്റെ ഉപരിതലത്തിലേക്ക് ഇവ പൊങ്ങിവരാറുണ്ടെന്നും വിദഗ്ധര്‍ പറയുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.