Food: ഉണ്ണിയപ്പ മാവ് ബാക്കിയായോ? ഇതാ മറ്റൊരു റെസിപ്പി

പലഹാരങ്ങൾ ഉണ്ടാക്കുമ്പോൾ കൃത്യമായ അളവ് മനസിലാക്കാതിരുന്നാൽ അവ ബാക്കിവരാനിടയുണ്ടല്ലേ.. പലരും അത് കളയാറാണ് പതിവ്. ഉണ്ണിയപ്പത്തിന്റെ മാവ് ബാക്കിവന്നാൽ എന്ത് ചെയ്യും. നമുക്കതുകൊണ്ടൊരു വെറൈറ്റി പലഹാരം ഉണ്ടാക്കിനോക്കിയാലോ? നല്ല പഞ്ഞി പോലത്തെ ഇലയട തയ്യാറാക്കിയാലോ…

ആവശ്യമായ ചേരുവകൾ…

പച്ചരി ഒരു കപ്പ്
മൈദ 2 സ്പൂൺ
എള്ള് 3 സ്പൂൺ
നെയ്യ് 4 സ്പൂൺ
തേങ്ങാ കൊത്ത് കാൽ കപ്പ്
ചെറിയ പഴം 2 എണ്ണം

ഉപ്പ് ഒരു നുള്ള്
ഏലയ്ക്ക 4 എണ്ണം
ശർക്കര ഒരു കപ്പ്
വെള്ളം ഒരു കപ്പ്
വാഴയില 3 എണ്ണം

തയ്യാറാക്കുന്ന വിധം…

പച്ചരി 4 മണിക്കൂർ വെള്ളത്തിൽ കുതിർത്തത്, നന്നായി അരച്ച്, ഒപ്പം മൈദ, പഴം ഏലയ്ക്കയും ചേർത്ത് അരച്ചത്, ശർക്കര വെള്ളം ചേർത്ത് ഉരുക്കി അരച്ചത് ഒപ്പം ചേർത്ത്, എള്ളും, നെയ്യിൽ വറുത്ത തേങ്ങാ കൊത്തും ചേർത്ത്, ഉപ്പും ചേർത്ത് 5 മണിക്കൂർ അടച്ചു വയ്ക്കുക.

അതിനു ശേഷം വാഴയില കീറി ഒരു കൈ മാവ് ഇലയിൽ തേച്ചു പിടിപ്പിച്ചു ഇല മടക്കി ഇഡ്ഡലി പാത്രത്തിൽ വച്ചു 20 മിനിറ്റ് നന്നായി ആവിയിൽ വേവിച്ച് എടുക്കണം. നല്ല പഞ്ഞി പോലത്തെ ഇല അട റെഡി…

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News