NEET പരീക്ഷാ വിവാദം; 7 പ്രതികൾക്ക് ജാമ്യം

കൊല്ലം ആയൂരിൽ നീറ്റ് പരീക്ഷയ്ക്കെത്തിയ പെൺകുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച കേസിൽ പ്രതികളായ ഏഴുപ്പേർക്കും കോടതി ജാമ്യം അനുവദിച്ചു. പരീക്ഷ ചുമതലക്കാരായ രണ്ട് അധ്യാപകർ ഉൾപ്പെടെയുള്ളവർക്കാണ് കടയ്ക്കൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നൽകിയത്.

കേസിൽ തുടരന്വേഷണം ശക്തമായി തുടരാണ് പോലീസ് തീരുമാനം. പരീക്ഷ മാനദണ്ഡങ്ങൾ സംബന്ധിച്ച് നാഷണൽ ടെസ്റ്റിങ്ങ് ഏജൻസിയിൽ നിന്ന് വിവരങ്ങൾ തേടും. അടുത്ത ഘട്ടത്തിൽ ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക ഉടൻ തയ്യാറാക്കും.

അതേസമയം, കഴിഞ്ഞ ദിവസമാണ് കൊല്ലം ആയൂരിൽ നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാർത്ഥിനികളെ അടിവസ്ത്രം അഴിപ്പിച്ച് പരീക്ഷ എഴുതിച്ചത്. തുടർന്ന് വലിയ മാനസിക സമ്മർദത്തിലായിരുന്നു വിദ്യാർത്ഥിനികൾ. തുടർന്ന് നിരവധി പേരാണ് നടപടിക്കെതിരെ രം​ഗത്ത് വന്നത്. മനുഷ്യാവകാശ കമ്മീഷൻ ഉൾപ്പെടെ വിഷയത്തിൽ ഇടപെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News