John Brittas MP; പ്രവാചക വിരുദ്ധ പരാമർശം; വിശദീകരണം തേടിയിരുന്നെന്ന് വ്യക്തമാക്കി കേന്ദ്രം, ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് മറുപടി നൽകി വി മുരളീധരൻ

പ്രവാചക വിരുദ്ധ പരാമർശത്തിൽ ഖത്തർ, കുവൈറ്റ്, പാകിസ്ഥാൻ, ഇറാൻ, ഇന്തോനേഷ്യ ഉൾപ്പെടെയുള്ള ഏഴ് രാജ്യങ്ങൾ ഇന്ത്യൻ അംബാസിഡർമാരെ വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ (Central Government).

പ്രവാചക നിന്ദ (Prophet muhammad) നടത്തിയത് വ്യക്തികളാണെന്നും, പ്രവാചക വിരുദ്ധ പരാമർശം ഇന്ത്യൻ സർക്കാരിന്റെ നിലപാടല്ലെന്നും അംബാസിഡർമാർ ഈ രാജ്യങ്ങളെ അറിയിച്ചുവെന്നും എല്ലാ മതങ്ങളോടും അതിരറ്റ ബഹുമാനം പുലർത്തുന്നുവെന്നും കേന്ദ്രം അറിയിച്ചു. രാജ്യസഭയിലെ ജോൺ ബ്രിട്ടാസ് എംപിയുടെ (Johnbrittas MP) ചോദ്യത്തിനാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ഇപ്രകാരം മറുപടി നൽകിയത്.

അതേസമയം, ബഫർ സോൺ വിഷയത്തിൽ ജോൺ ബ്രിട്ടാസ് എം.പിയുടെ ചോദ്യത്തിന് സംസ്ഥാനങ്ങൾ മുന്നോട്ട് വെച്ച നിർദേശങ്ങളും തടസ്സവാദങ്ങളും ഒക്കെ കണക്കിലെടുത്ത് തീരുമാനം കൈക്കൊള്ളുമെന്ന് വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് രാജ്യസഭയിൽ വ്യക്തമാക്കി. ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസിന്റെ തിരുവന്തപുരം ഓഫീസ് ബാംഗ്ലൂരേക്ക് മാറ്റുന്നത് സ്ഥാപനം കാര്യക്ഷമമായി പ്രവർത്തിപ്പിക്കാനും, സാമ്പത്തികമായ വിഷയങ്ങൾ ഉള്ളത് കൊണ്ടാണെന്നും കേന്ദ്ര സർക്കാർ.

തിരുവനന്തപുരത്തുള്ള റീജിയണൽ ഓഫീസ് അടച്ചുപൂട്ടി ബംഗളൂരുവിലേയ്ക്ക് മാറ്റിയാൽ, കേര‍ളത്തിലെ വിവിധ യൂണിവേ‍ഴ്‌സിറ്റികളിൽ പഠിക്കുന്ന അഞ്ഞൂറോളം വിദേശ വിദ്യാർത്ഥികളെ പ്രതികൂലമായി ബാധിക്കുകയും, വിദേശ വിദ്യാർത്ഥികളുടെ കേരളത്തിലേയ്ക്കുള്ള വരവിനെ തടസപ്പെടുത്തുകയും ചെയ്യുമെന്നുള്ള യാഥാർഥ്യം നിലനിൽക്കെയാണ് കേന്ദ്രത്തിന്റെ നീക്കം. ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലെഖിയാണ് കേന്ദ്ര നിലപാട് വ്യക്തമാക്കിയത് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News