കോടതിവ്യവഹാരങ്ങളിലൂടെ അപൂർണാനന്ദൻ സഞ്ചരിക്കുന്ന കാഴ്ചകളും കൗതുകവുമാണ് നിവിൻ പോളിയുടെ മഹാ വീര്യർ

ആരാധകരെ തൃപ്തിപ്പെടുത്തി നിവിൻ പോളിയുടെ മഹാ വീര്യർ

സ്ഥിരം സിനിമാ ചേരുവകളിൽ നിന്നും മാറി പ്രത്യേക അച്ചില്ലാണ് മൂന്ന് വർഷങ്ങൾക്ക് ശേഷം തിയേറ്ററിൽ എത്തിയ നിവിൻ പോളി ചിത്രം ഏബ്രിഡ് ഷൈൻ വാർത്തെടുത്തത്. കണ്ടു തീർന്ന കാഴ്ച്ചകളിൽ നിന്നും തീർത്തും വ്യത്യസ്തമായാണ് സിനിമയുടെ കഥ പറച്ചിൽ രീതി..ഒരേസമയം രണ്ട് വ്യത്യസ്തമായ കഥകളാണ് സ്ക്രീനിലെത്തുന്നത് . രണ്ട് കാലങ്ങളിൽ രണ്ടിടത്ത് നടക്കുന്ന കഥകളെ കൂട്ടിയിണക്കുന്നത് ഒരു കോടതി മുറിയും, അവിടുത്തെ വാദപ്രതിവാദങ്ങളും ..

സംവിധായകൻ എബ്രിഡ് ഷൈനും നിവിൻ പോളിയും നീണ്ട ഇടവേളയ്ക്ക് ശേഷം ഒന്നിച്ച ചിത്രം മലയാളത്തിലെ വ്യത്യസ്തമായ ടൈംട്രാവൽ-ഫാന്റസിയാണ്. ഉഗ്രപ്രതാപിയായ രുദ്ര മഹാവീര ഉഗ്രസേന മഹാരാജാവിന്റെ കാലഘട്ടത്തിലെ വീരകൃത്യങ്ങൾ വിവരിച്ചാണ് സിനിമ ആരംഭിക്കുന്നത്. മഹാ രാജാവിന്റെ രോഗത്തിന് പരിഹാരം തേടുന്ന മന്ത്രിയായി ആസിഫ് അലി തിയറ്ററുകളിൽ കയ്യടി നേടി. ലാൽ ആണ് രാജാവിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത്.രാജാവിന്റെ ഇക്കിൾ രോഗം മാറാൻ സുന്ദരി ആയ പെണ്ണിന്റ കണ്ണീർ തേടി പോകുന്ന മന്ത്രിയെയും കേസിൽ അകപ്പെട്ട് കോടതിയിലെത്തുന്ന നിവിൻ പോളി കഥാപാത്രം അപൂർണ്ണാനന്ദ സ്വാമിയേയും ആകർഷണം ഒട്ടും ചോരാതെ കോടതി മുറിയിൽ ഒരുമിപ്പിക്കുന്നതാണ് ചിത്രത്തിന്റെ നിർണ്ണായക ഭാഗം..

കാലങ്ങൾക്കിപ്പുറം ആധുനിക കാലത്ത് നിലവിലെ കോടതിവ്യവഹാരങ്ങളിലൂടെ അപൂർണാനന്ദൻ സഞ്ചരിക്കുന്ന കാഴ്ചകളും കൗതുകമാണ് സിനിമയിൽ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ഘടകം. കോടതി മുറിയിലെ നടപടികളും വാദപ്രതിവാദങ്ങളും പ്രേക്ഷകരിൽ ചിരി പടർത്തുന്നതാണ്. തമാശയ്ക്കപ്പുറം സമകാലീന രാഷ്ട്രീയ സംഭവവികാസങ്ങളെ കോമഡിയുടെ മാസ്ക് അണിയിച്ച് നൈസായിട്ട് വിമർശിക്കുന്നുമുണ്ട് സിനിമ .. പൊളിറ്റിക്കൽ ട്രോളായോ ടൈം ഫാന്റസി ചിത്രമായോ മാത്രം പരിഗണിച്ചാലും അടുത്ത കാലത്ത് ഇറങ്ങിയ മികച്ച സിനിമ തന്നെയാണ് മഹാവീര്യർ. അതുകൊണ്ട്
തന്നെ സിനിമ തിയറ്ററിൽ കാണുന്നത് മികച്ച ദൃശ്യാനുഭവമായിരിക്കും.

വിനിഷ വൃന്ദാവൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News