School; ബോയ്സ്, ഗേൾസ് സ്കൂളുകൾ നിർത്തലാക്കണം; അടുത്ത വർഷം മുതൽ മിക്സഡ് സ്കൂളുകൾ മാത്രം, ബാലാവകാശ കമ്മീഷൻ ഉത്തരവ്

അടുത്ത അധ്യയന വർഷം (2023-24 ) മുതൽ സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ആൺ പെൺ വ്യത്യാസമില്ലാതാവുന്നു. മുഴുവൻ സ്കൂളുകളും മിക്സഡാക്കാൻ ബാലാവകാശ കമ്മീഷന്റ ( child rights commission) നിർദേശം. ഉത്തരവ് നടപ്പിലായാൽ നിലവിലുള്ള ബോയ്സ്, ഗേൾസ് സ്കൂൾ സംവിധാനം പൂർണമായും ഇല്ലാതാവും.

കേരളത്തിലെ മുഴുവൻ സ്കൂളുകളിലും ലിംഗ വ്യത്യാസമില്ലാതെ കുട്ടികൾക്ക് പഠിക്കാൻ സഹചര്യമൊരുക്കുന്ന സഹ വിദ്യാഭ്യാസ സംവിധാനമൊരുക്കണമെന്ന് ബാലവകാശ കമ്മീഷൻ സംസ്ഥാന സർക്കാരിന് നിർദേശം നൽകി. സഹവിദ്യാഭ്യാസം നടപ്പാക്കാൻ സര്‍ക്കാര്‍ കര്‍മ്മ പദ്ധതി തയ്യാറാക്കണമെന്നും ബാലാവകാശ കമ്മീഷൻ ഉത്തരവിൽ ആവശ്യപ്പെട്ടു. നിലവിൽ സംസ്ഥാനത്തുള്ള എല്ലാ ഗേൾസ്/ബോയ്സ് സ്കൂളുകളും മിക്സ്ഡ് സ്കൂളുകളായി മാറ്റണമെന്നും ബാലാവകാശ കമ്മീഷൻ ഉത്തരവിൽ പറയുന്നത്.

സ്കൂളുകളിൽ ഇതിനാവിശ്യമായ ഭൗതിക സാഹചര്യങ്ങൾ ഒരുക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പും എസ്ഇആർടിയും നടപടി സ്വീകരിക്കണമെന്ന് ബാലവകാശ കമ്മീഷൻ പറഞ്ഞു. കമ്മീഷൻ നിര്‍ദ്ദേശത്തെക്കുറിച്ച് പഠിച്ച് മൂന്ന് മാസത്തിനകം പുരോഗതി റിപ്പോർട്ട് സമർപ്പിക്കാനും ഉത്തരവിൽ ഉണ്ട്. ബാലാവകാശ കമ്മീഷന്റ നിര്‍ദേശങ്ങൾ നടപ്പിലായാൽ ലിംഗനീതി ഉറപ്പു വരുത്താനുള്ള ശ്രമങ്ങളിൽ രാജ്യത്തിന് തന്നെ മാതൃകയാവാൻ കേരളത്തിനാവും.

സംസ്ഥാനത്താകെ 280 ഗേൾസ് സ്കൂളുകളും 164 ബോയ്സ് സ്കൂളുകളുമാണ് പ്രവർത്തിക്കുന്നത്. ഉത്തരവിൽ നടപടി സ്വീകരിച്ച് 90 ദിവസത്തിനകം പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടർ, എസ്.സി.ഇ.ആർ.ടി ഡയറക്ടർ എന്നിവർ മറുപടി നൽകണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News