Joe Biden; അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് കോവിഡ്

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് (President Joe Biden) കോവിഡ് (Covid19)  സ്ഥിരീകരിച്ചു. വൈറ്റ് ഹൗസാണ്(White House) ഇതുമായി ബന്ധപ്പെട്ട വിവരം സ്ഥിരീകരിച്ചത്. വളരെ ചെറിയ രോഗലക്ഷണങ്ങൾ പ്രകടമാക്കിയതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന് കോവിഡ് ടെസ്റ്റ് നടത്തുകയും ഇതേ തുടർന്ന് പോസിറ്റീവ് സ്ഥിരീകരിക്കുകയും ചെയ്തുവെന്ന് പ്രസ് സെക്രട്ടറി കരീൻ ജീൻ-പിയറി പ്രസ്താവനയിൽ പറഞ്ഞു.

79 കാരനായ ജോ ബൈഡൻ, പൂർണ്ണമായും വാക്സിനേഷൻ എടുക്കുകയും രണ്ട് കോവിഡ് ബൂസ്റ്റർ ഷോട്ടുകൾ സ്വീകരിക്കുകയും ചെയ്തിരുന്നു.

അദ്ദേഹവുമായി സമ്പർക്കം പുലർത്തിയ എല്ലാവരും തന്നെ ക്വാറന്റൈനിൽ ആണെന്നും ജാഗ്രത പുലർത്തണമെന്നും പ്രസ് സെക്രട്ടറി പറഞ്ഞു. കോവിഡ് നെഗറ്റീവ് ആവുന്നതുവരെ ബൈഡൻ ക്വാറന്റൈനിൽ തന്നെ തുടരുമെന്ന് ജീൻ-പിയറി പറഞ്ഞു. അദ്ദേഹം തീരുമാനിച്ച എല്ലാ മീറ്റിംഗുകളും വിദൂരമായിനടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.എന്നാൽ അദ്ദേഹത്തിന്റെ ഭാര്യ ജിൽ ബൈഡന് നടത്തിയ കോവിഡ് പരിശോധനയിൽ നെഗറ്റീവാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here