John Brittas MP; രാജ്യസഭയിൽ രണ്ടു സ്വകാര്യ ബില്ലുകൾ അവതരിപ്പിക്കാൻ ഡോ ജോൺ ബ്രിട്ടാസ് എംപിയ്ക്ക് അനുമതി

രാജ്യസഭയിൽ രണ്ട് സ്വകാര്യബില്ലുകൾ അവതരിപ്പിക്കാൻ സിപിഐഎം എംപിമാരായ ജോൺ ബ്രിട്ടാസ്, വി ശിവദാസൻ എന്നിവർക്ക് അനുമതി. കൺകറന്റ് ലിസ്റ്റിൽ കേന്ദ്രസർക്കാർ ഏകപക്ഷീയമായി നിയമനിർമാണം നടത്തുന്നത് തടയുക, പൊതു മേഖല സ്ഥാപനങ്ങൾ ഏകപക്ഷീയമായി കേന്ദ്രസർക്കാർ വിൽക്കുന്നത് തടയുക എന്നീ ലക്ഷ്യങ്ങളോടെയാണ് ജോൺ ബ്രിട്ടാസ് എംപിയുടെ സ്വകാര്യ ബില്ലുകൾ. ഗവർണർ നിയമനത്തിൽ ഭേദഗതി നിര്ദേശിക്കുന്നതാണ് വി ശിവദാസൻ എംപിയുടെ സ്വകാര്യബിൽ.

രണ്ടു സ്വകാര്യ ബില്ലുകൾ വീതം അവതരിപ്പിക്കാനാണ്  ജോൺ ബ്രിട്ടാസ് എംപിക്കും, വി ശിവദാസൻ എംപിക്കും അനുമതി ലഭിച്ചത്.  കൺകറന്റ് ലിസ്റ്റിലെ കേന്ദ്ര നിയമാനിർമാണത്തിൽ ഭരണഘടന ഭേദഗതി ബിൽ, സെൻട്രൽ പബ്ലിക് സെക്ടർ എന്റർപ്രൈസസ്, പ്രൊട്ടക്ഷൻ ഓഫ് ഇൻട്രസ്റ്റ് ഓഫ് സ്റ്റേറ്റ് ബിൽ എന്നിവ അവതരിപ്പിക്കാനാണ് ജോൺ ബ്രിട്ടാസ് എംപിക്ക് അനുമതി ലഭിച്ചത്. 7-ാം ഷെഡ്യൂളിൽ വരുന്ന കൺകറന്റ് ലിസ്റ്റിൽ കേന്ദ്രസർക്കാർ ഏകപക്ഷീയമായ നിയമ നിർമാണം നടത്തുന്നത് തടയുകയാണ് ഭരണഘടന ഭേദഗത്തിയിലൂടെ ലക്ഷ്യം വെക്കുന്നത്.

കേന്ദ്രസർക്കാർ നിയമ നിർമാണം പാർലമെന്റ് അംഗീകരിച്ച ശേഷം സംസ്ഥാങ്ങൾക്ക് നല്കണം.50 ശതമാനത്തിൽ അധികം സംസ്ഥാനങ്ങൾ അംഗീകരിച്ചാൽ മാത്രം രാഷ്ടപതിയുടെ അംഗീകാരത്തിന് അയക്കുക എന്നതാണ് ഭേദഗതി മുന്നോട്ട് വെക്കുന്നത് . ഏകപക്ഷീയമായി കേന്ദ്രസർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കുന്നത്  തടയുക ലക്ഷ്യം വെക്കുന്നതാണ് സെൻട്രൽ പബ്ലിക് സെക്ടർ എന്റർപ്രൈസസ് ബിൽ.
പൊതുമേഖലാ സ്ഥാപനം തുടങ്ങാൻ സംസ്ഥാനം സ്ഥലമോ, ഉപകരണങ്ങളോ നൽകി   നൽകിയിട്ടുണ്ടെങ്കിൽ, സ്വാകാര്യ വൽക്കരിക്കുമ്പോൾ ആ സംസ്ഥാനഗത്തിന് മുൻഗണന നൽകണം.

സംസ്ഥാനത്തിന് താൽപ്പര്യം ഇല്ലെങ്കിൽ മാത്രം ടെൻഡർ നടപടികളിലേക്ക് കടക്കുക. ടെൻഡർ വിളിക്കുമ്പോൾ എല്ലാ സംസ്ഥാങ്ങൾക്കും പങ്കെടുക്കാൻ അവസരം നൽകണം. സ്ഥാപനത്തിന്റെ മൂല്യം നിർണയിക്കാനും, ടെൻഡർ നടപടികൾക്കും സ്വകാര്യ സ്ഥാപനങ്ങളെ ഉപയോഗിക്കരുത് എന്നതാണ് ബില്ലിൽ വ്യവസ്ഥ ചെയ്യുന്നത്. സ്ഥാപനം തുടങ്ങാൻ സഹയിച്ച സംസ്ഥാനം ആ സ്ഥാപനം വാങ്ങുന്നില്ലെങ്കിൽ ടെൻഡർ ലഭിക്കുന്ന സ്വാകാര്യ സ്ഥാപനം ആ സംസ്ഥാനത്തിന് സ്ഥാപനം തുടങ്ങാൻ നൽകിയ സഹായത്തിന് തത്തുല്യമായ പണം നൽകണമെന്നും ബില്ലിൽ വ്യവസ്ഥയുണ്ട്.
ഗവർണർ നിയമനത്തിനായുള്ള സ്വകാര്യബിൽ,  സൗജന്യവും, നിർബന്ധവുമായ വിദ്യാഭ്യാസം കുട്ടികളുടെ അവകാശമെന്ന ഭേദഗതി എന്നിവയാണ് വി ശിവദാസൻ എംപി അവതരിപ്പിക്കുന്ന ബില്ലുകൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News