CM;’പ്രതിബന്ധങ്ങൾ തരണം ചെയ്ത് രാജ്യത്തെ മുന്നോട്ടു നയിക്കാൻ പുതിയ രാഷ്ട്രപതിക്ക് കഴിയട്ടെ’; മുർമുവിന് ആശംസയുമായി മുഖ്യമന്ത്രി

ഇന്ത്യയുടെ പതിനഞ്ചാമത്തെ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ദ്രൗപദി മുർമുവിന് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

മുഖ്യമന്ത്രിയുടെ ആശംസ ഇങ്ങനെ:

ഇന്ത്യയുടെ പതിനഞ്ചാമത്തെ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ശ്രീമതി. ദ്രൗപദി മുർമുവിന് ഹൃദയപൂർവ്വം ആശംസകൾ നേരുന്നു. ഭരണഘടന ഉയർത്തിപ്പിടിക്കുന്ന ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിച്ചും ജനതയുടെ പരസ്പര സൗഹൃദം കൂടുതൽ ദൃഢപ്പെടുത്തിയും പ്രതിബന്ധങ്ങൾ തരണം ചെയ്തും രാജ്യത്തെ മുന്നോട്ടു നയിക്കാൻ പുതിയ രാഷ്ട്രപതിക്ക് കഴിയട്ടെ എന്നാശംസിക്കുന്നു.

അതേസമയം, വോട്ടെണൽ പുരോഗമിക്കുമ്പോൾ മൂന്ന് റൗണ്ടുകളിലും ദ്രൗപദി മുർമുവിന് വൻ ലീഡ് ഉണ്ടായിരുന്നു. ജയിക്കാനാവശ്യമായ അഞ്ച് ലക്ഷം വോട്ട് മൂല്യം മറികടന്നിരിക്കുകയാണ് ദ്രൗപദി മുർമു. 5,77,777 വോട്ട് മൂല്യമാണ് ദ്രൗപദി മുർമുവിന് ലഭിച്ചിരിക്കുന്നത്.

17 എംപിമാരും 104 എംഎൽഎ മാരും ദ്രൗപദി മുർമുവിന് അനുകൂലമായി ക്രോസ് വോട്ട് ചെയ്തു.അതേസമയം പ്രതിപക്ഷ പാർട്ടികളുടെ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയുടെ വോട്ട് മൂല്യം 2,61,062 ആണ്. ദ്രൗപതി മുർമുവിന് ആകെ 126 പ്രതിപക്ഷ എംഎൽഎ മാരുടെ വോട്ട് ലഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News