VD Satheesan; ‘ഇഡിയെ വിശ്വസിക്കാനാവില്ല’ ; നിലപാടിൽ മലക്കം മറിഞ്ഞ് സതീശൻ

എന്‍ഫോ‍ഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നിയമപ്രകാരമാണ് വന്നതെന്നും കേന്ദ്ര ഏജന്‍സിക്കെതിരെ വിചിത്ര ആരോപണങ്ങളാണ് ഇടതുപക്ഷം സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചതെന്നുമാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ മുന്‍ നിലപാട്. സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്ന അവസ്ഥയിലേക്ക് എത്തിയപ്പോ‍ള്‍ പ്രതിപക്ഷ നേതാവ് പ‍ഴയ നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞു. വിഡി സതീശന്‍ അന്നും ഇന്നും പറഞ്ഞ വാക്കുകളിലേക്ക്.

സബ്മിഷന്‍ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് പറഞ്ഞത്;

‘സ്വര്‍ണക്കടത്ത് കേസ് വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇഡി സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. അവര്‍ ഉന്നയിക്കുന്നത് സംസ്ഥാന സര്‍ക്കാരിനെതിരെയും പൊലീസിനെതിരെയും ഗുരുതര ആരോപണങ്ങളാണ്. ഇഡിയെ കുറിച്ച് രാജ്യവ്യാപകമായ ആരോപണങ്ങളുണ്ട്. മോദി ഭരണകൂടത്തിന്റെ ഉപകരണമായി മാറുകയാണെന്ന് ആരോപണങ്ങളുണ്ട്. അവര്‍ രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്. കോണ്‍ഗ്രസ് ഉള്‍പ്പടെ രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ഇഡിയുടെ പ്രവര്‍ത്തനത്തില്‍ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്.

കേരളത്തില്‍ നിന്ന് കേസ് മാറ്റി ബംഗളൂരുവിലേക്ക് കൊണ്ടുപോകുന്നിലൂടെ സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാനാണോ ഇഡി ശ്രമിക്കുന്നത്? കേസ് ഇല്ലാതാക്കാനുള്ള ശ്രമമാണോ? ഇഡിയെ ഞങ്ങള്‍ക്ക് വിശ്വാസമില്ല, ഇഡി പറയുന്ന കാര്യങ്ങളൊന്നും വിശ്വസിക്കാന്‍ പറ്റില്ല, കാരണം രാഷ്ട്രീയമായാണ് അവര്‍ ചെയ്യുന്നത്. ഇഡി നീക്കത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെങ്കില്‍ അത് അട്ടിമറിക്കണം. അതുകൊണ്ട് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ കേസ് അന്വേഷിക്കണം. സര്‍ക്കാര്‍ ഇത് ആവശ്യപ്പെടണം.’ സതീശൻ പറഞ്ഞു.

അതേസമയം, ഇഡിയെ വിമർശിച്ചായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ സബ് മിഷൻ. ഇഡിയെ വിശ്വസിക്കാന്‍ പറ്റില്ല. ഹൈക്കോടതി മേല്‍നോട്ടത്തില്‍ സിബിഐ കേസ് അന്വേഷിക്കണം. സര്‍ക്കാര്‍ ഇത് ആവശ്യപ്പെടണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.

എന്നാല്‍ ഇഡിയെ കുറിച്ചുള്ള നിലപാട് മാറ്റിയതിന് നന്ദിയെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ മറുപടി. പ്രതിപക്ഷത്തിന് തിരിച്ചറിവ് ഉണ്ടായി. സിബിഐ പരിമിതികളില്‍ നിന്ന് മുക്തരല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News