Wayanad: വയനാട്ടിൽ ആഫ്രിക്കൻ പന്നിപ്പനി; ചെക്ക് പോസ്റ്റുകളില്‍ പരിശോധന

വയനാട്ടിൽ(wayanad) ആഫ്രിക്കൻ പന്നിപ്പനി(african swine flu) സ്ഥിരീകരിച്ചു. മാനന്തവാടിയിലെ ഒരു ഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. ഭോപ്പാലിൽ അയച്ച സാമ്പിളിലാണ് സ്ഥിരീകരികരണമുണ്ടായത്. രോഗം സ്ഥിരീകരിച്ച ഫാമിലെ പന്നികൾ കൂട്ടത്തോടെ ചത്തതോടെ സാമ്പിൾ പരിശോധനക്ക് അയക്കുകയായിരുന്നു.

ബാക്കിയുള്ള പന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കും. സംസ്ഥാനത്ത് പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ഫോറസ്റ്റ് എല്ലാ ചെക്ക് പോസ്റ്റിലും മൃഗസംരക്ഷണ വകുപ്പുമായി ചേർന്ന് കർശന പരിശോധന നടത്തണമെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർദേശം നൽകിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here