V Sivankutty: സംസ്ഥാനത്ത്‌ 18 സ്‌കൂളുകൾ മിക്സഡ് സ്‌കൂളുകളാക്കും; വിദ്യാഭ്യാസ വകുപ്പ് പഠനം നടത്തും: മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്ത്‌ 18 സ്കൂളുകളെ(schools) മിക്സഡ് സ്കൂളുകൾ ആകാനുള്ള അനുവാദമാണ് സർക്കാർ നൽകിയിട്ടുള്ളതെന്ന് മന്ത്രി വി ശിവൻകുട്ടി( v sivankutty). പെട്ടന്ന് എല്ലാ സ്കൂളുകളേയും മിക്സഡ് സ്കൂളുകളിലേക്കാക്കുകയെന്ന മാറ്റം കൊണ്ട് വരാൻ കഴിയില്ല.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തീരുമാനം പേരെന്റ്-ടീച്ചേഴ്സ് തീരുമാനം ഇവയെല്ലാം പരിഗണിക്കണം. അതിന്ന് ശേഷം വിദ്യാഭ്യാസ വകുപ്പ് ആലോചിച്ച് പഠനം നടത്തുമെന്നും ബാലവകാശ കമ്മീഷന്റെ ഉത്തരവ് നടപ്പിലാക്കാൻ സാവകാശം വേണ്ടി വരുമെന്നും മന്ത്രി തിരുവനന്തപുരത്ത്‌ മാധ്യമങ്ങളോട് പറഞ്ഞു.

പ്ലസ് വൺ(plus one) അഡ്മിഷൻ അനന്തമായി നീട്ടിക്കൊണ്ട് പോകാൻ കഴിയില്ലെന്നും നിരുത്തരവാദിത്തപരമായ സമീപനം CBSE യുടെ ഭാഗത്ത്‌ ഇന്ന് ഉണ്ടാകാൻ പാടില്ലെന്നും മന്ത്രി(minister) കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News