LDF: തദ്ദേശ ഉപതെരഞ്ഞെടുപ്പ്: കാഞ്ഞങ്ങാട് നഗരസഭ തൊയമ്മല്‍ വാര്‍ഡില്‍ എല്‍ഡിഎഫിന് വിജയം

സംസ്ഥാനത്ത് നടന്ന തദ്ദേശ സ്വയംഭരണ ഉപതെരഞ്ഞെടുപ്പില്‍(by election) കാഞ്ഞങ്ങാട് നഗരസഭയിലെ തൊയമ്മല്‍ വാര്‍ഡില്‍ എല്‍ഡിഎഫ്(ldf) സ്ഥാനാര്‍ഥി 464 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു. സ്ഥാനാര്‍ഥിയായ എന്‍ ഇന്ദിരയാണ് വിജയിച്ചത്. ഇതോടെ കാഞ്ഞങ്ങാട് നഗരസഭ തോയമ്മല്‍ വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി.

എല്‍ ഡി എഫ് -701,യുഡിഎഫ് – 234,ബി ജെ പി -72 എന്നിങ്ങനെയാണ് സ്ഥാനാര്‍ഥികള്‍ക്ക് വോട്ടുകള്‍ ലഭിച്ചത്. സിപിഐ എം കൗണ്‍സിലര്‍ ജാനകിക്കുട്ടി മരിച്ചതിനാലാണ് ഇവിടെ തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ജില്ലയിലെ അഞ്ച് തദ്ദേശ സ്ഥാപനങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News