By election: തദ്ദേശ ഉപതെരഞ്ഞെടുപ്പ്: നാലിടങ്ങളില്‍ LDFന് ജയം

സംസ്ഥാനത്ത് വോട്ടെടുപ്പ് നടന്ന 20 തദ്ദേശ വാര്‍ഡുകളിലെ ഫലം(By election result) ഇന്നറിയാം. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ നാലിടങ്ങളില്‍ എല്‍ഡിഎഫ്(LDF) ജയിച്ചു. കോട്ടയം കാണക്കാരി കുറുമുള്ളൂര്‍ 13-ാം വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. കേരള കോണ്‍ഗ്രസ് എമ്മിലെ വിനീത രാഗേഷാണ് വിജയിച്ചത്. 216 വോട്ടുകള്‍ക്കാണ് വിനീതയുടെ വിജയം.

മലപ്പുറം നഗരസഭ 11 -ാം വാര്‍ഡ് (മൂന്നാംപടി )LDF നിലനിര്‍ത്തി. 71 വോട്ടിന് CPIM സ്ഥാനാര്‍ത്ഥി കെ എം വി ജലക്ഷ്മി ടീച്ചര്‍ വിജയിച്ചു. ഇടുക്കി രാജകുമാരി പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിലും എല്‍.ഡി.എഫിനാണ് വിജയം. വിമല ദേവി 400 ല്‍പരം വോട്ടിനാണ് ഇവിടെ വിജയിച്ചത്. കാഞ്ഞങ്ങാട് നഗരസഭ തോയമ്മല്‍ വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. 464 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എന്‍ ഇന്ദിര വിജയിച്ചത്.

രാവിലെ 10 മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. ഫലം കമ്മീഷന്റെ www.lsgelection.kerala.gov.in വെബ്സൈറ്റിലെ TREND ല്‍ ലഭിക്കും. 10 ജില്ലകളിലായി ഒരു ജില്ലാ പഞ്ചായത്ത്, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, നാലു നഗരസഭ, 13 പഞ്ചായത്ത് വാര്‍ഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. വോട്ടെടുപ്പില്‍ 72.98 ശതമാനം പേര്‍ വോട്ടു രേഖപ്പെടുത്തിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News