Black Alien: അന്യഗ്രഹജീവിയാകാന്‍ ചെവി മുറിച്ചുമാറ്റി; നാക്കിന്റെ അറ്റം പിളര്‍ന്നു; ഇപ്പോള്‍ പരാതിയുമായി യുവാവ്

മറ്റുള്ളവര്‍ തന്നെ ഒരു സാധാരാണക്കാരനായി കാണാന്‍ മടികാണിക്കുന്നുവെന്ന പരാതിയുമായി ലൊഫ്രഡോ. അന്യഗ്രഹജീവിയെപ്പോലെയാകാന്‍(Black Alien) ദേഹം മുഴുവന്‍ ടാറ്റൂ ചെയ്ത ഫ്രാന്‍സിലെ യുവാവാണ് ലൊഫ്രഡോ. തന്നെ ഒരു സാധാരണ മനുഷ്യനായി കാണൂ എന്നാണ് ഈ യുവാവിന് പറയാനുള്ളത്. താന്‍ അടുത്ത് ചെല്ലുമ്പോള്‍ മാറിനില്‍ക്കാന്‍ പറയുന്നവര്‍ പോലുമുണ്ടെന്നും ആളുകളുടെ ഈ രീതി കാരണം തനിക്കൊരു നല്ല ജോലി പോലും ലഭിക്കുന്നില്ലെന്നുമാണ് ലൊഫ്രഡോ പറയുന്നത്.

അന്യഗ്രജീവിയെപ്പോലെയാകാന്‍ ഈ അടുത്താണ് യുവാവ് ചെവി മുറിച്ചുമാറ്റിയത്. നാക്കിന്റെ അറ്റം പിളര്‍ന്ന് വരെ ടാറ്റൂ ചെയ്തിട്ടുണ്ട്. ഒന്നര മില്ല്യണ്‍ ഫോളോവേഴ്‌സുള്ള ഇന്‍സ്റ്റഗ്രാം പേജിന്റെ ഉടമയാണ് ഇയാള്‍. ബ്ലാക്ക് ഏലിയന്‍ എന്നാണ് ലൊഫ്രഡോ അറിയപ്പെടുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel