ByElection: തദ്ദേശ ഉപതെരഞ്ഞെടുപ്പ്: പത്തിടത്ത് എൽഡിഎഫിന് വിജയം

സംസ്ഥാനത്തെ പത്ത് ജില്ലകളിലെ 20 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ്(by election) പുരോഗമിക്കുമ്പോൾ ഫലമറിഞ്ഞ പത്തിടങ്ങളിൽ എൽഡിഎഫി(ldf)ന് വിജയം. എട്ടിടത്ത് യുഡിഎഫും(udf) വിജയിച്ചു . രാവിലെ പത്ത് മണിക്കാണ് വോട്ടെണ്ണൽ ആരംഭിച്ചത്. വോട്ടെടുപ്പിൽ 72. 98 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.

കാസർകോഡ് ജില്ലയിൽ അഞ്ചിൽ മൂന്നിടത്തും എൽ ഡി എഫ്(ldf) വിജയം. കാഞ്ഞങ്ങാട് നഗരസഭ തോയമ്മൽ വാർഡ്, കള്ളാർ പഞ്ചായത്തിലെ ആടകം വാർഡ്, കുമ്പള പഞ്ചായത്തിലെ പെർവാർഡ് വാർഡ് എൽ ഡി എഫ് നിലനിർത്തി.

കാഞ്ഞങ്ങാട് നഗരസഭയിലെ തൊയമ്മല്‍ വാര്‍ഡില്‍ എല്‍ഡിഎഫ്(ldf) സ്ഥാനാര്‍ഥി 464 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു. സ്ഥാനാര്‍ഥിയായ എന്‍ ഇന്ദിരയാണ് വിജയിച്ചത്. ഇതോടെ കാഞ്ഞങ്ങാട് നഗരസഭ തോയമ്മല്‍ വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി.

എല്‍ ഡി എഫ് -701,യുഡിഎഫ് – 234,ബി ജെ പി -72 എന്നിങ്ങനെയാണ് സ്ഥാനാര്‍ഥികള്‍ക്ക് വോട്ടുകള്‍ ലഭിച്ചത്. സിപിഐ എം കൗണ്‍സിലര്‍ ജാനകിക്കുട്ടി മരിച്ചതിനാലാണ് ഇവിടെ തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ജില്ലയിലെ അഞ്ച് തദ്ദേശ സ്ഥാപനങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

കോഴിക്കോട് തിക്കോടി ഗ്രാമ പഞ്ചായത്ത് പള്ളിക്കര സൗത്ത് വാർഡ് എൽഡിഎഫ് നിലനിർത്തി. സിപിഐ (എം) സ്ഥാനാർഥി ഷീബ പുൽപ്പാണ്ടി  448 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. LDF ന് 791 വോട്ടും യു ഡി എഫ് സ്ഥാനാർഥി  അഡ്വ: അഖില പുതിയോട്ടിലിന് 343 വോട്ടും ലഭിച്ചു. ബി ജെ പി സ്ഥാനാർത്ഥി ബിൻസി ഷാജിക്ക് . 209 വോട്ടുകൾ നേടാനെ കഴിഞ്ഞുള്ളു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി ജെ പി സ്ഥാനാർത്ഥി രണ്ടാം സ്ഥാനത്ത് എയിരുന്നു. മുൻ തെരഞ്ഞെടുപ്പിൽ BJP ക്ക് ലഭിച്ച 346 വോട്ടാണ് 209 ആയി കുറഞ്ഞത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News