Balabhaskar: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം; പിതാവ് നല്‍കിയ പുനരന്വേഷണ ഹര്‍ജിയില്‍ വിധി ഇന്ന്

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെത്(Balabhaskar) അപകടമരണം എന്ന് കണ്ടെത്തിയ സി.ബി.ഐ(CBI) റിപ്പോര്‍ട്ടിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടി പിതാവ് നല്‍കിയ പുനരന്വേഷണ ഹര്‍ജിയില്‍ ഇന്ന് വിധി പറയും. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ഹര്‍ജി പരിഗണിച്ചത്. ബാലഭാസ്‌കറിന്റെ ഫോണുകള്‍ സംബന്ധിച്ച് സി.ബി.ഐ അന്വേഷണം നടത്തിയില്ലെന്നാണ് ഹര്‍ജിയിലെ പ്രധാന വാദം.

അപകടത്തിന് ശേഷം ബാലഭാസ്‌കറിന്റെ മാനേജര്‍ പ്രകാശന്‍ തമ്പി പോലീസില്‍ നിന്ന് ഏറ്റു വാങ്ങിയ ഫോണ്‍ പിന്നീട് ഡി.ആര്‍.ഐ കസ്റ്റഡിയില്‍ എടുത്തിരുന്നു. സ്വര്‍ണക്കടത്ത് അന്വേഷണത്തിന്റെ ഭാഗമായി ഫോണ്‍ പരിശോധിച്ചു. ഈ റിപ്പോര്‍ട്ട് സി.ബി.ഐ പരിശോധിച്ചില്ലെന്ന് ഹര്‍ജി ആരോപിക്കുന്നു. ഇതു സംബന്ധിച്ചവാദത്തിനിടെ ആദ്യ നിലപാട് മാറ്റി ഫോണുകളുടെ പരിശോധനാ റിപ്പോര്‍ട്ട് കണ്ടിട്ടില്ലെന്ന് സി.ബി.ഐ കോടതിയില്‍ സമ്മതിച്ചു.ഈ സാഹചര്യത്തിലാണ് ഇന്ന് വിധി വരുന്നത്.

പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് കുഴഞ്ഞ് വീണ് മരിച്ചു

പൊലീസ്(police) കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് കുഴഞ്ഞ് വീണ് മരിച്ചു(death). വടകര കല്ലേരി സ്വദേശി സജീവൻ( (41) ആണ് മരിച്ചത്. സ്റ്റേഷനിൽ നിന്ന് വിട്ടയച്ച ശേഷം റോഡി(road)ൽ കുഴഞ്ഞ് വീഴുകയായിരുന്നു.

SI യും പൊലീസ് ഉദ്യോഗസ്ഥനും മര്‍ദ്ദിച്ചെന്ന് മരിച്ച സജീവന്റെ ജ്യേഷ്ഠന്റെ മകൻ അർജുൻ കൈരളിന്യൂസിനോട് പറഞ്ഞു. സജീവനും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്നാണ് പൊലീസ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here