Local By Election: പാലമേല്‍ പഞ്ചായത്തില്‍ സീറ്റ് നിലനിര്‍ത്തി സിപിഐഎം

പാലമേല്‍ പഞ്ചായത്ത് എരുമക്കുഴി വാര്‍ഡ് എല്‍ഡിഎഫ്(LDF) നിലനിര്‍ത്തി. സിപിഐഎമ്മിലെ സജികുമാര്‍ 88 വോട്ടിന് വിജയിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി പി ശിവപ്രസാദ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥി ടി എസ് രവീന്ദ്രന്‍ എന്നിവരെയാണ് പരാജയപ്പെടുത്തിയത്. സിപിഐ എമ്മിലെ കെ ബിജു അന്തരിച്ചതിനെത്തുടര്‍ന്നാണ് തെരഞ്ഞെടുപ്പ്(By election) വേണ്ടിവന്നത്.

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: കാസർകോഡ് ജില്ലയിൽ അഞ്ചിൽ മൂന്നിടത്തും എൽ ഡി എഫിന് ജയം

സംസ്ഥാനത്ത് നടന്ന തദ്ദേശ സ്വയംഭരണ ഉപതെരഞ്ഞെടുപ്പില്‍(by election) കാസർകോഡ് ജില്ലയിൽ അഞ്ചിൽ മൂന്നിടത്തും എൽ ഡി എഫ്(ldf) വിജയം. കാഞ്ഞങ്ങാട് നഗരസഭ തോയമ്മൽ വാർഡ്, കള്ളാർ പഞ്ചായത്തിലെ ആടകം വാർഡ്, കുമ്പള പഞ്ചായത്തിലെ പെർവാർഡ് വാർഡ് എൽ ഡി എഫ് നിലനിർത്തി.

പള്ളിക്കര പഞ്ചായത്തിലെ പള്ളിപ്പുഴ വാർഡ് യു ഡി എഫ്(udf) നിലനിർത്തി. ബദിയടുക്ക പഞ്ചായത്തിലെ ബി ജെ പിക്ക് സിറ്റിംഗ് സീറ്റായ പട്ടാജെ വാർഡിൽ തോൽവിയുണ്ടായി. അവിടെ യുഡിഎഫാണ് വിജയിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News