
എസ് എഫ് ഐ(SFI) സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോക്ക്(P M Arsho) തന്റെ പി ജി പരീക്ഷകള്‍ എഴുതുന്നതിനായി ആഗസ്റ്റ് 4 വരെ ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. 4 ന് കേസ് വീണ്ടും പരിഗണിക്കും. അന്‍പതിനായിരം രൂപയുടെ ബോണ്ട് കെട്ടിയ്ക്കണം. പരീക്ഷ എഴുതുന്നതിനായി മാത്രമേ എറണാകുളം ജില്ലയില്‍ പ്രവേശിക്കാവു എന്ന് ജാമ്യം അനുവദിച്ചുകൊണ്ട് കോടതി വ്യക്തമാക്കി.
പരീക്ഷ നാളെ ആരംഭിക്കാനിരക്കെ ജാമ്യം തേടി ആര്‍ഷോ കോടതിയെ സമീപിക്കുകയായിരുന്നു. 2018 ലെ ഒരു കേസില്‍ ജാമ്യവ്യവസ്ഥ ലംഘിച്ചു എന്ന കാരണത്താലാണ് ആര്‍ഷോയെ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തത്.
വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം; പിതാവ് നല്‍കിയ പുനരന്വേഷണ ഹര്‍ജിയില്‍ വിധി ഇന്ന്
വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെത്(Balabhaskar) അപകടമരണം എന്ന് കണ്ടെത്തിയ സി.ബി.ഐ(CBI) റിപ്പോര്‍ട്ടിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടി പിതാവ് നല്‍കിയ പുനരന്വേഷണ ഹര്‍ജിയില്‍ ഇന്ന് വിധി പറയും. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ഹര്‍ജി പരിഗണിച്ചത്. ബാലഭാസ്‌കറിന്റെ ഫോണുകള്‍ സംബന്ധിച്ച് സി.ബി.ഐ അന്വേഷണം നടത്തിയില്ലെന്നാണ് ഹര്‍ജിയിലെ പ്രധാന വാദം.
അപകടത്തിന് ശേഷം ബാലഭാസ്‌കറിന്റെ മാനേജര്‍ പ്രകാശന്‍ തമ്പി പോലീസില്‍ നിന്ന് ഏറ്റു വാങ്ങിയ ഫോണ്‍ പിന്നീട് ഡി.ആര്‍.ഐ കസ്റ്റഡിയില്‍ എടുത്തിരുന്നു. സ്വര്‍ണക്കടത്ത് അന്വേഷണത്തിന്റെ ഭാഗമായി ഫോണ്‍ പരിശോധിച്ചു. ഈ റിപ്പോര്‍ട്ട് സി.ബി.ഐ പരിശോധിച്ചില്ലെന്ന് ഹര്‍ജി ആരോപിക്കുന്നു. ഇതു സംബന്ധിച്ചവാദത്തിനിടെ ആദ്യ നിലപാട് മാറ്റി ഫോണുകളുടെ പരിശോധനാ റിപ്പോര്‍ട്ട് കണ്ടിട്ടില്ലെന്ന് സി.ബി.ഐ കോടതിയില്‍ സമ്മതിച്ചു.ഈ സാഹചര്യത്തിലാണ് ഇന്ന് വിധി വരുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here