LDF: കാസര്‍കോഡ് ജില്ലയിൽ മൂന്നിടങ്ങളിൽ എല്‍ഡിഎഫ്; കുമ്പളയില്‍ ഭൂരിപക്ഷം കൂടി

കാസര്‍കോഡ് ജില്ലയിലെ അഞ്ച് തദ്ദേശ സ്ഥാപനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്(ldf) മുന്നില്‍. എല്‍ഡിഎഫ്-3, യുഡിഎഫ്(udf)- 2 എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പ് ഫലം(election results). കഴിഞ്ഞ തവണ എല്‍ഡിഎഫ്- 3, യുഡിഎഫ്- 1, ബിജെപി- 1 എന്നിങ്ങനെയായിരുന്നു കക്ഷിനില. തുടര്‍ന്ന്, ബദിയഡുക്ക പട്ടാജെ വാര്‍ഡ് ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസ് പിടിച്ചെടുക്കുകയായിരുന്നു.

കാഞ്ഞങ്ങാട് നഗരസഭയില്‍ തോയമ്മല്‍ ഡിവിഷനില്‍ സിപിഐ എമ്മിലെ എന്‍ ഇന്ദിര 464 വോട്ടിന് ജയിച്ചു. എല്‍ ഡി എഫ്- 701,യുഡിഎഫ് – 234, ബി ജെ പി- 72 എന്നിങ്ങനെയാണ് വോട്ടുലഭിച്ചത്. സിപിഐ എം കൗണ്‍സിലര്‍ ജാനകിക്കുട്ടി മരിച്ചതിനാലാണ് തോയമ്മല്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

കള്ളാര്‍ പഞ്ചായത്തില്‍ ആടകം വാര്‍ഡില്‍ എല്‍ഡിഎഫ് സ്വതന്ത്രന്‍ സണ്ണി എബ്രഹാം ഓണശേരി 34 വോട്ടിന് ജയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ മുതല്‍ മസ്തിഷ്‌കാഘാതം വന്നതിനാല്‍ എല്‍ഡിഎഫിലെ ജോസ് ആനിമൂട്ടില്‍ വിശ്രമത്തിലായിരുന്നു. ഇതേ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ്. യുഡിഎഫ് – സജി പ്ലാച്ചേരി, ബിജെപി- സുനേഷ് നാരായണന്‍.

അതേസമയം, കുമ്പള പഞ്ചായത്തില്‍ പെര്‍വാഡില്‍ എല്‍ഡിഎഫിലെ എസ് അനില്‍കുമാര്‍ 189 വോട്ടിന് ജയിച്ചു. എല്‍ഡിഎഫ് -675,യുഡിഎഫ്- 486, ബിജെപി -61, എസ്ഡിപിഐ- 141, സ്വത. – 11. എന്നിങ്ങനെയാണ് വോട്ട് നില. ഇവിടെ എല്‍ഡിഎഫ് ഭൂരിപക്ഷം കൂടി.എല്‍ഡിഎഫ് അംഗം കൊഗ്ഗുവിനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യനാക്കിയതിനാലാണ് ഉപതെരഞ്ഞെടുപ്പ്.

പള്ളിക്കര പഞ്ചായത്തില്‍ പള്ളിപ്പുഴ സിറ്റിങ് സീറ്റില്‍ യുഡിഎഫ് സ്ഥാനാര്‍ഥി സമീറ 596 വോട്ടിന് വിജയിച്ചു. യുഡിഎഫ് 831, എല്‍ഡിഎഫ്- 235, ബിജെപി- 12 എന്നിങ്ങനെയാണ് വോട്ടുനില. മുസ്ലീംലീഗിലെ നസീറ ഗ്രൂപ്പുവഴക്ക് മൂലം രാജിവെച്ചതിനാലാണ് ഉപതെരഞ്ഞെടുപ്പ്.

ബദിയടുക്ക പഞ്ചായത്തില്‍ ബിജെപി സിറ്റിങ് സീറ്റായ പട്ടാജെ കോണ്‍ഗ്രസ് പിടിച്ചെടുത്തു. യുഡിഎഫിലെ എം ശ്യാമപ്രസാദാണ് ജയിച്ചത്. ബിജെപി അംഗം കൃഷ്ണ ഭട്ട് രാഷ്ട്രീയം ഉപേക്ഷിച്ചുവെന്ന് പ്രഖ്യാപിച്ച് രാജിവച്ചതിനാലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ബിജെപിയുടെ ഉറച്ച സീറ്റായിരുന്നു ഇത്. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനടക്കം പ്രമുഖ നേതാക്കള്‍ സ്ഥലത്ത് ക്യാമ്പ് ചെയ്ത് പ്രചാരണം നടത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News