UP Expressway: പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിട്ട് 4 ദിവസം; തകര്‍ന്ന് യുപിയിലെ എക്‌സ്പ്രസ് വേ

പ്രധാനമന്ത്രി നരേന്ദ്രമോദി(Narendra Modi) ഉദ്ഘാടനം ചെയ്ത യുപിയിലെ എക്‌സ്പ്രസ് വേ(UP Expressway) തകര്‍ന്നു. ഉദ്ഘാടനം ചെയ്ത് വെറും 4 ദിവസങ്ങള്‍ കൊണ്ടാണ് ബുന്ദേല്‍ഖണ്ഡ് എക്സ്പ്രസ് വേയുടെ വിവിധ ഭാഗങ്ങള്‍ മഴയില്‍ തകര്‍ന്നത്. തകര്‍ന്ന റോഡിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ജൂലായ് 16നാണ് ഇറ്റാവേയിലെ കുദ്രേലിനെ ചിത്രകൂടിലെ ഭരത് കൂപ്പുമായി ബന്ധിപ്പിക്കുന്ന എക്‌സ്പ്രസ് വേ പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചത്. ഏഴ് ജില്ലകളിലൂടെ കടന്നുപോകുന്ന എക്‌സ്പ്രസ് വേയ്ക്ക് 8000 കോടി രൂപയാണ് ചെലവായത്. എന്നാല്‍, ദിവസങ്ങള്‍ക്കുള്ളില്‍ ഇത് തകര്‍ന്നു. എക്‌സ്പ്രസ് വേയുടെ വിവിധ ഇടങ്ങളില്‍ ടാര്‍ ഒലിച്ചുപോയി. ഇവിടങ്ങളില്‍ കുഴികള്‍ രൂപപ്പെട്ടതോടെ വാഹനാപകടങ്ങളും ഉണ്ടായി. കഴിഞ്ഞ രാത്രിയില്‍ രണ്ടു കാറുകളും ഒരു ഇരുചക്രവാഹനവും ഒവിടെ അപകടത്തില്‍പ്പെട്ടു. ചിരിയ, അജിത്ത്മല്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും റോഡ് തകര്‍ന്നത്. റോഡിന്റെ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചതായി അധികൃതര്‍ പറയുന്നു.

ഒമ്പത്കോടി വിലമതിക്കുന്ന ഹെറോയിനുമായി ടാന്‍സാനിയന്‍ പൗരൻ ചെന്നൈയിൽ പിടിയിൽ

ചെന്നൈ(chennai) അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഒമ്പത് കോടി വിലമതിക്കുന്ന ഹെറോയിന്‍(heroin) പിടികൂടി കസ്റ്റംസ്(customs) ഉദ്യോഗസ്ഥര്‍. ടാന്‍സാനിയന്‍ പൗരനില്‍ നിന്നാണ് 1.266 കിലോഗ്രാം ഭാരമുള്ള ഹെറോയിന്‍ പിടികൂടിയത്.

എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനമനത്തില്‍ ഉഗാണ്ടയിലെ എന്റബെയില്‍ നിന്ന് ജൂലൈ 14 നാണ് ഇയാള്‍ ചെന്നൈയില്‍ എത്തുന്നത്. ശസ്ത്രക്രിയയിലൂടെയാണ് ഇയാളുടെ ശരീരത്തിനുള്ളില്‍ നിന്ന് ക്യാപ്സ്യൂളുകളില്‍ പൊതിഞ്ഞ ഹെറോയിന്‍ പുറത്തെടുത്തത്.

മെയ്മാസത്തിലും ഇതിന് സമാനമായ കേസ് ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നു. അന്ന് അഞ്ചര കോടി വില വരുന്ന ഹെറോയിനാണ് പിടികൂടിയത്. 63 ക്യാപ്സ്യൂളുകളായി ഉഗാണ്ടന്‍ സ്വദേശിയായിരുന്നു കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News