B Ashok: ബി അശോകിനെ വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റിയ നടപടി ശരിവച്ച് ഹൈക്കോടതി

വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍(KSEB Chairman) സ്ഥാനത്തു നിന്നും ബി അശോകിനെ മാറ്റിയ നടപടി ഹൈക്കോടതി(High court) ശരിവച്ചു. സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് തള്ളി. തിരുവനന്തപുരം സ്വദേശി കെ വി രാമചന്ദ്രന്‍ നായര്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയാണ് തള്ളിയത്. വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും ബി അശോകിനെ നീക്കി പകരം രാജന്‍ എന്‍ ഖൊബ്രഗഡെയെ നിയോഗിച്ച നടപടി നിയമപരമല്ലെന്ന് ആരോപിച്ചായിരുന്നു ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചത്.

നടപടി ട്രേഡ് യൂണിയനുകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കിയ കോടതി ഹര്‍ജി തള്ളി. വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തു നിന്നും നീക്കിയ ബി അശോകിനെ കൃഷിവകുപ്പ് സെക്രട്ടറിയായി സര്‍ക്കാര്‍ നിയോഗിച്ചിച്ചിരുന്നു.

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം; പിതാവ് നല്‍കിയ പുനരന്വേഷണ ഹര്‍ജിയില്‍ വിധി ഇന്ന്

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെത്(Balabhaskar) അപകടമരണം എന്ന് കണ്ടെത്തിയ സി.ബി.ഐ(CBI) റിപ്പോര്‍ട്ടിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടി പിതാവ് നല്‍കിയ പുനരന്വേഷണ ഹര്‍ജിയില്‍ ഇന്ന് വിധി പറയും. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ഹര്‍ജി പരിഗണിച്ചത്. ബാലഭാസ്‌കറിന്റെ ഫോണുകള്‍ സംബന്ധിച്ച് സി.ബി.ഐ അന്വേഷണം നടത്തിയില്ലെന്നാണ് ഹര്‍ജിയിലെ പ്രധാന വാദം.

അപകടത്തിന് ശേഷം ബാലഭാസ്‌കറിന്റെ മാനേജര്‍ പ്രകാശന്‍ തമ്പി പോലീസില്‍ നിന്ന് ഏറ്റു വാങ്ങിയ ഫോണ്‍ പിന്നീട് ഡി.ആര്‍.ഐ കസ്റ്റഡിയില്‍ എടുത്തിരുന്നു. സ്വര്‍ണക്കടത്ത് അന്വേഷണത്തിന്റെ ഭാഗമായി ഫോണ്‍ പരിശോധിച്ചു. ഈ റിപ്പോര്‍ട്ട് സി.ബി.ഐ പരിശോധിച്ചില്ലെന്ന് ഹര്‍ജി ആരോപിക്കുന്നു. ഇതു സംബന്ധിച്ചവാദത്തിനിടെ ആദ്യ നിലപാട് മാറ്റി ഫോണുകളുടെ പരിശോധനാ റിപ്പോര്‍ട്ട് കണ്ടിട്ടില്ലെന്ന് സി.ബി.ഐ കോടതിയില്‍ സമ്മതിച്ചു.ഈ സാഹചര്യത്തിലാണ് ഇന്ന് വിധി വരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News