ഉഷ ഉതുപ്പിന്റെ സിനിമയെ വെല്ലുന്ന പ്രണയകഥ എത്രപേർക്ക് അറിയാം ?

ഉഷ ഉതുപ്പിനെ അറിയാത്ത മലയാളികൾ ഉണ്ടോ ? മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളായ ഉഷ ഉതുപ്പ് തമിഴ്നാട്ടിലെ ഒരു ബ്രാഹ്മണ കുടുംബത്തിൽ ആയിരുന്നു ജനിച്ചത്. ചെറുപ്പം മുതൽ തന്നെ പരുക്കൻ സ്വരം ആയിരുന്നതുകൊണ്ട് ശാസ്ത്രീയ സംഗീതം അഭ്യസിക്കാൻ ഉഷക്ക് സാധിച്ചിരുന്നില്ല. സംഗീത ക്ലാസുകളിൽ നിന്നും മത്സരങ്ങളിൽ നിന്നും ഈ ഒരൊറ്റ കാരണം കൊണ്ട് മാറ്റിനിർത്തപ്പെട്ട ഉഷക്ക് ഇന്ന് ഇന്ത്യയ്ക്ക് അകത്തും പുറത്തും ഒട്ടേറെ ആരാധകരാണ് ഉള്ളത് .

1970ൽ മുതൽ 80കൾ വരെ വളരെ സജീവമായിരുന്ന ഉഷ പോപ്പ് സംഗീതമേഖലയിൽ ആയിരുന്നു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. ആ സമയത്തെ പ്രമുഖ സംഗീത സംവിധായകർ ആയിട്ടുള്ള ആർ ഡി ബർമൻ, ബപ്പി ലഹരി എന്നിവർക്ക് വേണ്ടി ഇവർ ഒരുപാട് ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. മലയാളത്തിലും ഇവർ ധാരാളം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. എൻറെ കേരളം എത്ര സുന്ദരം എന്ന ആൽബം സോങ് വളരെ പ്രസിദ്ധമാണ് . ഇതുകൂടാതെ പോത്തൻ വാവ എന്ന സിനിമയിലും ഉഷ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. അതേസമയം സിനിമയെ വെല്ലുന്ന ഒരു പ്രണയകഥ താരത്തിന് ഉണ്ട് എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ ? എന്നാൽ അങ്ങനെ ഒരു പ്രണയം ഉഷക്കുണ്ട് .

ജാനി ചാക്കോ ഉതുപ്പ് എന്ന വ്യക്തിയെ ആണ് ഉഷ വിവാഹം ചെയ്തത്. കോട്ടയം സ്വദേശി ആയ മലയാളി ആണ് ഇദ്ദേഹം. എങ്കിലും ഇവർ കണ്ടുമുട്ടിയതും പരിചയപ്പെട്ടതും എല്ലാം കൊൽക്കത്തയിൽ വച്ചായിരുന്നു. കൊൽക്കത്തയിലെ നൈറ്റ് ക്ലബ്ബുകളിൽ ഇരുവരും പാടുന്ന കാലത്താണ് ആദ്യമായി കണ്ടത്. ഇതിനെക്കുറിച്ച് അടുത്തിടെ ഒരു അഭിമുഖത്തിൽ ഇവർ സംസാരിച്ചിരുന്നു.

ആദ്യം പ്രൊപ്പോസ് ചെയ്തത് തന്നെയാണ്. അന്ന് അദ്ദേഹം വളരെ ഗൗരവക്കാരനായിരുന്നു എന്നാണ് ഉഷ പറയുന്നത്. വളരെ കുറച്ചു മാത്രമേ അദ്ദേഹം സംസാരിക്കുകയുള്ളൂ. 1969 വർഷത്തിൽ ആയിരുന്നു ഇരുവരും കണ്ടുമുട്ടിയത്. രണ്ടു വർഷങ്ങൾക്കു ശേഷം ആയിരുന്നു ഇരുവരും വിവാഹിതരായത്. ഒരു മകൻ ഉണ്ടാവുകയാണെങ്കിൽ അവന് സണ്ണി എന്ന് പേരിടും എന്ന് ആദ്യം തന്നെ ഉറപ്പിച്ചിരുന്നു. രണ്ടു മക്കൾ ആണ് ഇവർക്ക് ഉള്ളത്. മകൻറെ പേര് സണ്ണി എന്നുതന്നെയാണ്. മകളുടെ പേര് അഞ്ജലി എന്നാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here