YouthCongress: യൂത്ത്‌കോണ്‍ഗ്രസിൽ ക്രിമിനല്‍ ഗൂഢാലോചനക്കാരുണ്ട്; എന്‍ എസ് നുസൂര്‍

യൂത്ത്‌കോണ്‍ഗ്ര(youth congress)സിൽ ക്രിമിനല്‍ ഗൂഢാലോചനക്കാരുണ്ടെന്ന് യൂത്ത് കോൺഗ്രസ് മുൻ വൈസ് പ്രസിഡന്റ് എൻ എസ് നുസൂർ(ns nusoor). ഇതേപ്പറ്റി അന്വേഷണം വേണമെന്നും യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ ഉപചാപക സംഘങ്ങളുണ്ടെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ”ഞാൻ അടക്കമുള്ള ചില യൂത്ത് കോൺഗ്രസ് പ്രവർത്തകർ പാർട്ടിയെ ഒറ്റു കൊടുത്തു എന്ന തരത്തിൽ പറയുന്നു.

സംഘടനയ്ക്ക് ദോഷം വരാത്ത രീതിയിലാണ് ഇതുവരെ പ്രവർത്തിച്ചത്. ചിന്തൻ ശിവിർ , ശബരിനാഥന്റെ ചാറ്റ് എന്നിവ ചോർന്നതിന് പിന്നിൽ രണ്ട് മുൻ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് മാരാണ് എന്ന് വരുത്തി തീർക്കുന്നു.

എന്തിനാണ് സസ്പെന്റ് ചെയ്തത് എന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സംഘടനയ്ക്കുള്ളിൽ നിന്നും ചിലർ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകുന്നു.ഇതിൽ പരാതി നൽകിയവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്”, എന്‍ എസ് നുസൂര്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News