ശ്രീലങ്കന്‍(Srilanka) പ്രധാനമന്ത്രിയായി ദിനേഷ് ഗുണവര്‍ധനെ(Dinesh Gunawardena) അധികാരമേറ്റു. പ്രസിഡന്റ് റനില്‍ വിക്രമസിംഗെയുടെ മുമ്പാകെയാണ് അദ്ദേഹം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തത്. സ്വതന്ത്ര ശ്രീലങ്ക കണ്ട ഏറ്റവും വലിയ രാഷ്ട്രീയ സാമ്പത്തിക അരക്ഷിതാവസ്ഥകള്ക്കൊടുവിലാണ് ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി ദിനേഷ് ഗുണവര്‍ധന സ്ഥാനമേറ്റത്. പ്രസിഡന്റ് റനില്‍ വിക്രമസിംഗെയുടെ മുമ്പാകെയാണ് അദ്ദേഹം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തത്.
മുന്‍ ആഭ്യന്തര തദ്ദേശ മന്ത്രിയും രജപക്സെ അനുകൂലിയുമാണ് ദിനേഷ് ഗുണവര്‍ധനെ. വിദേശകാര്യ വകുപ്പ് മന്ത്രിയായും വിദ്യാഭ്യാസ മന്ത്രിയായും അദ്ദേഹം നേരത്തെ പ്രവര്‍ത്തിച്ചിരുന്നു. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ശേഷം പ്രക്ഷോഭകാരികള്‍ സയമനം പാലിക്കണമെന്ന് ദിനേഷ് ഗുണവര്‍ധനെ ആവശ്യപ്പെട്ടു. ശ്രീലങ്കയില്‍ സമാധാനം പുനഃസ്ഥാപിക്കാനും സാമ്പത്തിക ശാക്തീകരണം മെച്ചപ്പെടുത്താനും ജനങ്ങളുടെ സഹകരണം വേണമെന്ന് ഗുണവര്‍ധനെ അഭ്യര്‍ഥിച്ചു.
അതേസമയം, ശ്രീലങ്കയില്‍ സര്‍ക്കാര്‍ മന്ദിരങ്ങള്‍ക്ക് മുന്നില്‍ നിന്ന് പ്രക്ഷോഭകരെ ഒഴിപ്പിച്ചുതുടങ്ങി. വൈകിട്ടോടെ പ്രക്ഷോഭകര്‍ പൂര്‍ണമായി ഒഴിയണമെന്നാണ് സൈന്യത്തിന്റെ നിര്‍ദേശം. പ്രസിഡന്റിന്റെ ഓഫീസിനകത്ത് ഉണ്ടായിരുന്ന പ്രക്ഷോഭകരെയെല്ലാം ഒഴിപ്പിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിലും കനത്ത സുരക്ഷ ഒരുക്കി. പുതിയ പ്രധാനമന്ത്രിയായി ദിനേശ് ഗുണവര്‍ധനെ അധികാരമേറ്റതിനു തൊട്ടുപിന്നാലെയായിരുന്നു നടപടി. സെക്രട്ടേറിയേറ്റിന് മുന്നിലെ പ്രക്ഷോഭകരുടെ സമരപ്പന്തലുകള്‍ തകര്‍ത്തു. നിരവധിപ്പേരെ അറസ്റ്റ് ചെയ്തു. സ്ഥിതി ശാന്തമാകുന്നതു വരെ സൈന്യത്തോട് ജാഗ്രത പുലര്‍ത്താന്‍ പ്രസിഡന്റ് റനില്‍ വിക്രംസിംഗെ നിര്‍ദേശം നല്കി.
പല സര്‍ക്കാര്‍ മന്ദിരങ്ങളുടെയും നിയന്ത്രണം ഇതിനോടകം പ്രക്ഷോഭകരില്‍ നിന്നും സൈന്യം ഏറ്റെടുത്തു കഴിഞ്ഞു. പ്രക്ഷോഭം നടത്തുന്നവര്‍ രാജ്യത്തിന്റെ പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും ഓഫീസുകള്‍ പൂര്‍ണമായി ഒഴിയണമെന്ന് പ്രസിഡന്റ് റനില്‍ വിക്രമസിംഗ സ്ഥാനമേറ്റെടുത്തതിന് പിന്നാലെ ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ മന്ദിരങ്ങളില്‍ തുടരുന്നത് നിയമവിരുദ്ധമാണെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. ഇതിന് പിന്നാലെയാണ് സൈനിക നടപടി. ശ്രീലങ്കയിലെ അധികാരമാറ്റം രാഷ്ട്രീയ സാമ്പത്തിക അസ്തിരാവസ്ഥകള്ക്ക് വിരാമമിടുമെന്നാണ് പ്രതീക്ഷ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here