Thamarassery: താമരശ്ശേരി ചുരത്തില്‍ ഓടുന്ന കാറില്‍ യുവാക്കളുടെ അഭ്യാസ പ്രകടനം

താമരശ്ശേരി ചുരത്തില്‍(Thamarassery Churam) ഓടുന്ന കാറില്‍ യുവാക്കളുടെ അഭ്യാസ പ്രകടനം. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തു. വാഹനം ഓടിച്ചയാളുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്യുമെന്ന് ആര്‍ ടി ഒ അറിയിച്ചു.

ബുധനാഴ്ച രാത്രിയായിരുന്നു താമരശ്ശേരി ചുരത്തില്‍ ഓടുന്ന കാറില്‍ യുവാക്കളുടെ അഭ്യാസ പ്രകടനം. മലപ്പുറം രജിസ്‌ട്രേഷനുള്ള
KL 10 AZ 7588 കാറില്‍ 3 വിദ്യാര്‍ഥികളാണ് ഗ്ലാസ് താഴ്ത്തി അപകടയാത്ര നടത്തിയത്.

മലപ്പുറത്ത് നിന്ന് വയനാട്ടിലേക്ക് വിനോദയാത്ര പോയ അരീക്കോട് സ്വദേശികളായ നാല് കോളേജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ കാറില്‍ ഉണ്ടായിരുന്നു. ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പെട്ടതോടെ മോട്ടോര്‍ വാഹന വകുപ്പ് വാഹനം പിടിച്ചെടുത്തു. കാര്‍ ഓടിച്ചയാളുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്യുമെന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ സുധീഷ് പി.ജി പറഞ്ഞു.

കാറില്‍ ഉണ്ടായിരുന്ന 4 പേരും മോട്ടോര്‍ വാഹനവകുപ്പിന്റെ ചേവായൂര്‍ ഓഫീസില്‍ ഹാജരായി. റോഡില്‍ അഭ്യാസപ്രകടനം നടത്തിയതിന് യുവാക്കള്‍ക്ക് എതിരെ പോലീസും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News