Fish curry : ഷാപ്പിലെ മീൻതലക്കറി കഴിച്ചിട്ടുണ്ടോ, അതിനി വീട്ടിൽ തന്നെ തയാറാക്കാം ഈസിയായി

വേണ്ട ചേരുവകൾ

1.വെളിച്ചെണ്ണ – രണ്ടു കപ്പ്

2.ഉലുവ പൊടിച്ചത് – രണ്ടു സ്പൂൺ

3.ഇഞ്ചി പേസ്‌റ്റ് – രണ്ടു ചെറിയ സ്പൂൺ

വെളുത്തുള്ളി പേസ്‌റ്റ് – മൂന്നു വലിയ സ്പൂൺ

ചുവന്നുള്ളി – 100 ഗ്രാം
പച്ചമുളക് – പത്ത്, നീളത്തിൽ അരിഞ്ഞത്

4.തക്കാളി – 250 ഗ്രാം, ജ്യൂസടിച്ചത്

മഞ്ഞൾപ്പൊടി – രണ്ടു സ്പൺ

മുളകുപൊടി – മൂന്ന് സ്പൂൺ

മല്ലിപ്പൊടി – രണ്ടു സ്പൂൺ

5.കുടംപുളി – നാലു കഷണം

ഉപ്പ് – പാകത്തിന്

6.മീൻതല – ഒരു കിലോ

7.മല്ലിയില, കറിവേപ്പില – ആവശ്യത്തിന്

‌ വെളിച്ചെണ്ണ – രണ്ടു ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙വെളിച്ചെണ്ണ ചൂടായതിനുശേഷം ഉലുവ പൊടിച്ചതിടുക.

∙ഇതിലേക്ക് മൂന്നാമത്തെ ചേരുവ ചേർത്തു വഴറ്റുക.

∙അതിനുശേഷം നാലാമത്തെ ചേരുവ ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് വറ്റിക്കുക.

∙ഇതിലേക്ക് കുടംപുളി ചേർക്കണം.

∙മസാല വെന്തശേഷം മീൻതലയിട്ട് നല്ലതുപോലെ തിളപ്പിക്കുക.

∙ഇനി ഇറക്കിവെച്ച് ആറാമത്തെ ചേരുവ ചേർത്ത് ഉപയോഗിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News