Duck roast : ഒരു കിടിലൻ താറാവു റോസ്റ്റ്

വേണ്ട ചേരുവകൾ

1.വൃത്തിയാക്കിയ താറാവ് മുഴുവനോടെ – ഒന്ന്

2.വെളുത്തുള്ളി – ഒരു കുടം

പച്ചമുളക് – നാല്

കുരുമുളക് – ഒരു വലിയ സ്പൂൺ
മഞ്ഞൾപ്പൊടി – അര സ്പൂൺ
നാരങ്ങാനീര് – ഒരു നാരങ്ങയുടേത്

ഉപ്പ് – പാകത്തിന്

3.വെളിച്ചെണ്ണ – അരക്കപ്പ്

പാകം ചെയ്യുന്ന വിധം

∙ താറാവു വൃത്തിയാക്കി വയ്ക്കുക.

∙ രണ്ടാമത്തെ ചേരുവ മയത്തിൽ അരച്ചു താറാവിന്റെ അകത്തും പുറത്തും പുരട്ടി നാലു മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക.

∙ അൽപം വലുപ്പമുള്ള ചട്ടിയിൽ എണ്ണ ചൂടാക്കി താറാവ് ഇട്ട് തിരിച്ചും മറിച്ചും ഇട്ടു വറുക്കുക.

∙ പാകത്തിനു വെള്ളം ഒഴിച്ചു ചെറുതീയിൽ വച്ച് പാത്രം അടച്ചു വച്ചു വേവിച്ചു ചാറു വറ്റിച്ചെടുക്കണം.

∙ താറാവ് കഷണങ്ങളാക്കി വിളമ്പാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here