Kodiyeri: സംസ്ഥാന വികസനം അട്ടിമറിക്കാന്‍ ഇഡിയടക്കമുള്ള ഏജന്‍സികളെ കേന്ദ്രം ഉപയോഗിക്കുന്നു: കോടിയേരി

സംസ്ഥാന വികസനം അട്ടിമറിക്കാന്‍ ഇഡിയടക്കമുള്ള(ED) ഏജന്‍സികളെ കേന്ദ്രം ഉപയോഗിക്കുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന്‍(Kodiyeri). കിഫ്ബിയെ തകര്‍ക്കാന്‍ കേന്ദ്ര ഏജന്‍സികളെ കയറൂരി വിടുന്നുവെന്നും ജനങ്ങളെ അണി നിരത്തി പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സാധാരണ ജനങ്ങള്‍ ഉപയോഗിക്കുന്ന സാധനങ്ങള്‍ക്ക് GST ഏര്‍പ്പെടുത്തരുത് എന്നാണ് സര്‍ക്കാര്‍ നിലപാട്. കേന്ദ്രനയത്തിനെതിരെ ആഗസ്റ്റ് 10 വൈകിട്ട് അഞ്ചിന് ധര്‍ണ്ണ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇഡി വിഷയത്തില്‍ കോണ്‍ഗ്രസ് ഇപ്പോഴെടുത്ത നിലപാട് സ്വാഗതാര്‍ഹമെന്നും കോടിയേരി പറഞ്ഞു.

അതേസമയം, സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കാനാണ് സിപിഐഎം തീരുമാനമെന്നും ആഗസ്റ്റ് 1 മുതല്‍ 15 വരെ സ്വതന്ത്ര്യ ദിനാഘോഷമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ വിപുലമായ പരിപാടി സംഘടിപ്പിക്കും. സ്വതന്ത്ര്യ സമര സേനാനികളെ ആദരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, AKG സെന്റര്‍ ആക്രമിച്ച സംഭവത്തില്‍ ആരെയെങ്കിലും പിടിക്കുകയല്ല, ശരിയായ ആളെ പിടിക്കാനാണ് ശ്രമമെന്നും കോടിയേരി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here