പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തീയതി നീട്ടി

സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തീയതി തിങ്കളാഴ്ച വരെ നീട്ടി. ഹൈക്കോടതിയുടേതാണ് തീരുമാനം. CBSE സിലബസില്‍ പഠിച്ച വിദ്യാർഥികൾ ആണ് തീയതി നീട്ടണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത് .

പ്ലസ് വൺ പ്രവേശനത്തിന് ഓൺലൈൻ വഴി അപേക്ഷിക്കാനുളള തീയതി നീട്ടണമെന്നാവശ്യപ്പെട്ട് രണ്ട് വിദ്യാർഥികൾ നൽകിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.CBSEയുടെ പത്താം ക്ലാസ് ഫലം വരാത്തതിനാൽ തങ്ങൾക്ക് അപേക്ഷിക്കാനാകില്ലെന്നും തുടർ പഠന സാധ്യതകൾ ഇല്ലാതാകുമെന്നാണ് ഹർജിയിലുളളത്.

കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ച ഹൈക്കോടതി പ്ലസ് വൺ പ്രവേശനത്തിനായി ഓൺലൈൻ അപേക്ഷ നൽകുന്നതിനുളള സമയപരിധി ഇന്ന് വരെ നീട്ടിയിരുന്നു. ആദ്യം 18 ആയിരുന്നു അവസാന തീയതി എങ്കിലും പിന്നീട് സമയം നീട്ടുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News