Actress Assault Case : നടിയെ ആക്രമിച്ച കേസ് ; അനുബന്ധ കുറ്റപത്രം സമർപ്പിച്ചു

നടിയെ ആക്രമിച്ച കേസിൽ അനുബന്ധ കുറ്റപത്രം സമർപ്പിച്ചെന്ന് പ്രോസിക്യൂഷൻ. ഇക്കാര്യം പ്രോസിക്യൂഷന്‍ വിചാരണാ കോടതിയെ അറിയിച്ചു .

അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയെ അറിയിച്ചു എന്നാണ് പ്രോസിക്യൂഷൻ വിചാരണ കോടതിയെ അറിയിച്ചത്.ദിലീപിന്‍റെ ( Dileep ) സുഹൃത്ത് ശരത്തിനെ പ്രതി ചേർത്താണ് കുറ്റപത്രം സമർപ്പിച്ചത്.

ആയിരത്തലധികം പേജുകളുള്ള കുറ്റപത്രത്തില്‍ തൊണ്ണൂറിലധികം സാക്ഷികളുണ്ട്. തെളിവുകൾ നശിപ്പിച്ചു എന്നും തെളിവുകൾ മറച്ചു വച്ചു എന്നുമാണ് ദിലീപിന്‍റെ സുഹൃത്ത് ശരത്തിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. ദൃശ്യങ്ങൾ 2017 നവംബറിൽ തന്നെ ദിലീപിന്‍റെ കൈവശം എത്തിയിരുന്നു എന്ന് കുറ്റപത്രത്തിൽ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News