
അരിയടക്കമുള്ള നിത്യോപയോഗ അവശ്യസാധനങ്ങൾക്ക് ജിഎസ്‌ടി ചുമത്തിയ കേന്ദ്ര നടപടിക്കെതിരെ ശക്തമായ ജനകീയ പ്രതിഷേധമുയർത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ(Kodiyeri Balakrishnan).
ആഗസ്റ്റ് ഒന്ന് മുതൽ 15 വരെ സംസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ സംഘടിപ്പിക്കുമെന്നും കോടിയേരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിനിടയാക്കിയ നടപടിക്കെതിരെ ആഗസ്റ്റ് പത്തിന് വെെകിട്ട് 5ന് പ്രാദേശിക കേന്ദ്രങ്ങളിൽ ധർണ നടത്തും. ആഡംബര വസ്തുക്കൾക്ക് മേൽ നികുതി ചുമത്താൻ വിരോധമില്ലെന്ന് അറിയിച്ചിട്ടും അരിയും ധാന്യങ്ങളും അടക്കമുള്ള അവശ്യവസ്തുക്കൾക്കാണ് ജിഎസ്ടി ചുമത്തിയത്.
സാധാരണക്കാരെ ഏറെ ബാധിക്കുന്നതാണ് ഈ നടപടി. നേരത്തെ പെട്രോൾ, ഗ്യാസ് എന്നിക്ക് അമിതമായി വിലകൂട്ടിയതോടെ ജനം എറെ ബുദ്ധിമുട്ടിലായിരുന്നു. അവർക്ക് മേൽ അധിക നികുതിഭാരമാണ് ഇപ്പോൾ ചുമത്തുന്നത്.
സ്വതന്ത്ര്യ ദിനാഘോഷ പരിപാടിയുടെ ഭാഗമായി സാതന്ത്ര്യദിനമായ ആഗസ്റ്റ് 15ന് പാർട്ടി ഓഫീസുകളിൽ പതാക ഉയർത്തും. ഭരണഘടനയുടെ ആമുഖം വായിക്കും. സാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ പ്രത്യേക പരിപാടികൾ സംഘടിപ്പിക്കും. സ്വാതന്ത്ര്യ സമര സേനാനികളെ ആദരിക്കും. സ്വതന്ത്ര്യ സമരചരിത്രത്തിലെ പ്രധാന സംഭവങ്ങളെ കുറിച്ച് ചർച്ചകളും സെമിനാറുകളും സംഘടിപ്പിക്കുമെന്നും കോടിയേരി പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here