Parliament ; പാർലമെന്റിന്റെ ഇരു സഭകളും ഇന്നും പ്രക്ഷുബ്ധം

തുടർച്ചയായ അഞ്ചാം ദിനവും പാർലമെന്റിന്റെ (Parliament) ഇരു സഭകളും പ്രക്ഷുബ്ധമായി.വിലക്കയറ്റം, ജിഎസ്ടി(GST) ഉൾപ്പെടെയുള്ള വിഷയങ്ങളിലാണ് പ്രതിഷേധം ശക്തമായത്.ബഹളം വെക്കാൻ സഭയിലേക്ക് വരേണ്ടെന്ന് പ്രതിപക്ഷ അംഗങ്ങൾക്ക് ലോക്സഭാ സ്പീക്കർ താക്കീത് നൽകി.രാജ്യസഭയിൽ ഏകീകൃത സിവിൽ കോഡിൽ സ്വകാര്യ ബിൽ കൊണ്ടുവരാനും നീക്കം നടന്നു.

വിലക്കയറ്റം, ജിഎസ്ടി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പാർലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധിച്ച ശേഷമാണ് പ്രതിപക്ഷ എംപിമാർ ഇന്നും സഭയിലേക്ക് എത്തിയത്. പാർലമെന്റിൽ സ്വീകരിക്കേണ്ട നടപടികൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദി മുതിർന്ന മന്ത്രിമാരുമായി കൂടിക്കാഴ്ചയും നടത്തി.

രാജ്‌നാഥ്‌ സിങ്, അമിത് ഷാ, പ്രഹ്ലാദ് ജോഷി ഉൾപ്പെടെയുള്ള മന്ത്രിമാർ യോഗത്തിൽ പങ്കെടുത്തു.രാജ്യസഭാ അംഗമായി കപിൽ സിബൽ സത്യപ്രതിജ്ഞ ചെയ്തു. അടിയന്തര പ്രമേയ നോട്ടീസുകൾ തള്ളിയതിനെ തുടർന്നുള്ള ബഹളത്തിൽ ഇരു സഭകളിലും പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചു.

ബഹളം വെക്കാൻ മാത്രമായി നിങ്ങൾ സഭയിലേക്ക് വരേണ്ടെന്നും, ബഹളം വെക്കണമെങ്കിൽ അത് സഭക്ക് പുറത്തുപോയി ചെയ്യണമെന്നും ലോക്സഭാ സ്പീക്കർ ഓം ബിർള പ്രതിപക്ഷ എംപിമാർക്ക് താക്കീത് നൽകി.

ലോക്സഭ തിങ്കളാഴ്ച വരെ പിരിഞ്ഞു.അതേ സമയം ഏകീകൃത സിവിൽ കോഡിനും, 1991ലെ ആരാധനാലായ നിയമം പിൻവലിക്കുന്നതിനുമുള്ള ബിജെപി എംപിമാരുടെ സ്വകാര്യ ബില്ലുകൾ അവതരിപ്പിക്കാൻ അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് സിപിഐഎം, സിപിഐ രാജ്യസഭാ എംപിമാർ നോട്ടീസ് നൽകിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News