National Film Awards : സച്ചിയെന്ന പ്രതിഭക്ക് രാജ്യത്തിന്‍റെ ആദരം

മികച്ച സംവിധായകനുള്ള ദേശീയ ചലച്ചിത്ര പുരസ്ക്കാരത്തിന്, അന്തരിച്ച സച്ചി(കെ.ആർ സച്ചിദാനന്ദൻ) (sachy) തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. 2020 ജൂൺ 18ന് അന്തരിച്ച തിരക്കഥാകൃത്ത് കൂടിയായ ഇദ്ദേഹം ഏറ്റവും അവസാനം സംവിധാനം ചെയ്ത ‘അയ്യപ്പനും കോശി’യുടെയും പേരിലാണ് അവാർഡ് ലഭിച്ചിരിക്കുന്നത്.

മികച്ച ഗായിക (നഞ്ചിയമ്മ), മികച്ച സഹനടൻ (ബിജുമേനോൻ) (biju menon), മികച്ച സംഘട്ടനം (മാഫിയ ശശി, സുപ്രിം സുന്ദർ) എന്നീ പുരസ്‌കാരങ്ങളും ചിത്രം മലയാളത്തിന് നേടിത്തന്നിരിക്കുകയാണ്.

2007ൽ ചോക്കലേറ്റ് എന്ന സിനിമയിലൂടെ സേതുവിനൊപ്പം തിരക്കഥാകൃത്തായി രംഗപ്രവേശനം ചെയ്ത സച്ചി 2012ൽ റൺ ബേബി റൺ എന്ന ചിത്രത്തിലൂടെ ഒറ്റക്ക് തിരക്കഥ എഴുതാൻ ആരംഭിച്ചു. അനാർക്കലി, അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങൾ എഴുതി സംവിധാനം ചെയ്തു.

ദിലീപിനെ നായകനാക്കി പുറത്തിറങ്ങിയ രാമലീല, പൃഥിരാജും സുരാജ് വെഞ്ഞാറമൂടും തകർത്തഭിനയിച്ച ഡ്രൈവിംഗ് ലൈസൻസ് എന്നീ ചിത്രങ്ങളുടെ തിരക്കഥകൾ സച്ചിയുടേതായിരുന്നു. സഹരചയിതാവ് സേതുവിനൊപ്പം അഞ്ച് തിരക്കഥകൾ ഒരുക്കിയിട്ടുണ്ട് സച്ചി. സംവിധാനം ചെയ്ത സിനിമകളുടേതുൾപ്പെടെ സ്വന്തമായി രചിച്ചത് ഏഴ് തിരക്കഥകളാണ്.

തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ ചികിത്സയിലായിരിക്കെയാണ് സച്ചിയുടെ അന്ത്യം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News