Dr.John Brittas MP : ആരോഗ്യമേഖലക്ക് കേരളം നൽകുന്നത് മുന്തിയ പരിഗണന : ഡോ. ജോൺ ബ്രിട്ടാസ് എം പി

ആരോഗ്യം മൗലികാവകാശമാക്കണമെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി(Dr.John Brittas MP).രാജ്യസഭയിൽ ആരോഗ്യാവകാശ ബില്ലിൻമേലുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

താൻ ഈ പ്രശ്നം രാഷ്ട്രീയവത്കരിക്കാൻ ഉദ്ദേശിക്കുന്നില്ല. ആരോഗ്യത്തിന് അർഹിക്കുന്ന പരിഗണന നല്‍കണം. കേന്ദ്ര ആരോഗ്യമന്ത്രിക്ക് പ്രവർത്തിക്കാനാവുന്നില്ല. വിഭവങ്ങളുടെ കുറവുകൊണ്ടാണ് ഇത്.ആരോഗ്യത്തിന് കൂടുതൽ അടങ്കൽ വേണമെന്ന് അദ്ദേഹം നേതൃത്വത്തോട് ആവശ്യപ്പെടണമെന്ന് ജോണ്‍ ബ്രിട്ടാസ് എം പി നിർദ്ദേശിച്ചു.

ആയിരക്കണക്കിനു ജനങ്ങൾ ആരോഗ്യമേഖലയുമായി ബന്ധപ്പെടാനാവാത്തതിനാൽ മരിച്ചു. ആശുപത്രിയിൽ പോയവർ പോലും ഓക്സിജൻ ഇല്ലാത്തതിനാൽ മരിച്ചു. ആ ദിവസങ്ങളെക്കുറിച്ച് ഓർമ്മിപ്പിക്കാൻ താൻ ആഗ്രഹിക്കുന്നില്ല.

നമുക്ക് ആയിരം പേർക്ക് 1.4 ആശുപത്രിക്കിടക്കകളുണ്ട്. ലോകത്തിൽ അത് 2.9 ആണ്. ഇപ്പോൾ ചർച്ചാ വിഷയമായ ശ്രീലങ്കയ്ക്ക് പോലും 3 ഉണ്ട്.ശ്രീലങ്കയേക്കാൾ നമ്മൾ പിറകിലായ മേഖലകളുണ്ട് എന്നാണ് ഇതു കാണിക്കുന്നത്. ഇത് 2 എങ്കിലുമായി ഉയർത്താൻ നമ്മൾ 200 കിടക്കകളുള്ള 5000 ആശുപത്രികളെങ്കിലും തുറക്കണമെന്ന് എം. പി ചൂണ്ടിക്കാട്ടി.

കേരളം ആരോഗ്യത്തിന് മുന്തിയ പരിഗണന നല്‍കുന്നുവെന്നും ജോണ്‍ ബ്രിട്ടാസ് എം പി പറഞ്ഞു. കേരളത്തിൽ ഓരോ ഗ്രാമത്തിലും ഓരോ ആരോഗ്യ കേന്ദ്രമുണ്ട്. രാജ്യത്ത് 70 ശതമാനം ജനങ്ങൾ സ്വകാര്യമേഖലയെയാണ് ചികിത്സയ്ക്ക് ആശ്രയിക്കുന്നത്.

30 ശതമാനം പേർക്കേ സർക്കാർ മേഖല തുണയാകുന്നുള്ളൂ. കേരളത്തിൽ ഇതു തിരിച്ചാണ്. 80 ശതമാനം പേർക്ക് സർക്കാർ ആരോഗ്യമേഖല പ്രയോജനപ്പെടുന്നു. 20 ശതമാനമേ സ്വകാര്യമേഖലയെ ആശ്രയിക്കുന്നുള്ളൂ. കൊവിഡ് കാലത്ത് 95 ശതമാനം കൊവിഡ് രോഗികളെയും കേരളത്തിൽ സർക്കാർ മേഖലയിൽ സൗജന്യമായി ചികിത്സിച്ചു. 5 ശതമാനം പേരേ സ്വകാര്യ ആശുപത്രിയിൽ പോയുള്ളൂ. അവരിൽത്തന്നെ 3 ശതമാനം പേർക്ക് കാരുണ്യ സബ്സിഡിയും കിട്ടിയതായി ഡോ. ജോൺ ബ്രിട്ടാസ് എം പി ചൂണ്ടിക്കാട്ടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News