ശരീരത്തെ പോഷിപ്പിക്കുന്ന സിങ്ക്, പൊട്ടാസ്യം, കാൽസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം തുടങ്ങിയ വിറ്റാമിനുകളും ധാതുക്കളും ഈന്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. സിങ്ക് ഇൻസുലിൻ ഉൽപാദനത്തിന് സഹായിക്കുന്നു. മാത്രമല്ല രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഈന്തപ്പഴം ഫലപ്രദമാണെന്ന് പഠനങ്ങൾ പറയുന്നു.
പോഷകങ്ങളാൽ സമ്പുഷ്ടമാണ് ഈന്തപ്പഴം (Dates). ശരീരത്തെ വിവിധ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാനുള്ള കഴിവ് ഈന്തപ്പഴത്തിനുണ്ട്. ധാതുക്കൾ, കാൽസ്യം, ഇരുമ്പ്, പൊട്ടാസ്യം എന്നിവയാൽ സമ്പന്നമാണ് ഈന്തപ്പഴം. ആന്റി ബാക്ടീരിയൽ ഗുണങ്ങൾ ഈന്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദ്ദം, കൊളസ്ട്രോൾ, സ്ട്രോക്ക് തുടങ്ങിയ രോഗങ്ങളെ അകറ്റുന്നതിന് ഈന്തപ്പഴം സഹായിക്കുന്നു.
കൊളസ്‌ട്രോൾ നിയന്ത്രിക്കുന്നതിനും ചെറിയ പരിധി വരെ ഈന്തപ്പഴം സഹായകമാണ്. എന്നാൽ മിതമായ അളവിൽ മാത്രമേ ഇത് കഴിക്കാവൂ. വണ്ണം കുറയ്ക്കുന്നതിനും അതുവഴി കൊഴുപ്പ് ശരീരത്തിൽ അടിയുന്നത് ഒഴിവാക്കുന്നതിനുമെല്ലാം ഈന്തപ്പഴം സഹായകമാണ്.
ഈന്തപ്പഴം കഴിക്കുന്നത് രക്തക്കുഴലുകളെ ശുദ്ധീകരിക്കുകയും കൊഴുപ്പുകൾ ഹൃദയത്തിൽ പറ്റിപ്പിടിച്ച് രക്തം കട്ടപിടിക്കാതിരിക്കുകയും ചെയ്യുന്നു. നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ചെറിയ അളവിൽ ഈന്തപ്പഴം ഉൾപ്പെടുത്തുന്നത് ആരോഗ്യകരമായ കൊളസ്ട്രോൾ നില നിലനിർത്താൻ സഹായിക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.