Renjith : ബിഗ് ബജറ്റ് ചിത്രങ്ങളുടെ ഉച്ചയൂണിന് ചെലവാക്കുന്ന പണം കൊണ്ട് മികച്ച മലയാള സിനിമയെടുക്കാമെന്ന് തെളിയിച്ചു; രഞ്ജിത്ത്

മലയാള ചിത്രങ്ങളുടെ ദേശീയനേട്ടത്തിൽ അഭിമാനിക്കുന്നുവെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത് ( renjith ). ബിഗ് ബജറ്റ് ചിത്രങ്ങളുടെ ഉച്ചയൂണിന് ചെലവാക്കുന്ന പണം കൊണ്ട് മികച്ച സിനിമയെടുക്കാമെന്ന് മലയാള സിനിമ തെളിയിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ നിമ്മാതാവ് കൂടിയാണ് രഞ്ജിത്.ദേശീയ പുരസ്കാര ജൂറിയെ അഭിനന്ദിക്കുന്നു.സുതാര്യമായിരുന്നു എല്ലാം. കഴിവിനെ തന്നെയാണ് അം​ഗീകരിച്ചത്. അക്കാര്യത്തിലും മലയാളിക്ക് അഭിനന്ദിക്കാം.

പ്രമേയത്തിന്റെ വലിപ്പം, ജീവിതബന്ധങ്ങളുടെ വിശാലത എന്നിവ കൊണ്ടുള്ള നേട്ടമാണിത്. സംവിധായകൻ സച്ചി ഇല്ലാത്തതിൽ വിഷമമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.സംഘട്ടനരം​ഗങ്ങളേക്കുറിച്ച് പറയുമ്പോൾ അയ്യപ്പനും കോശിയുടേയും തിരക്കഥ തയ്യാറാക്കുമ്പോൾത്തന്നെ സച്ചിയുടെ മനസിൽ വ്യക്തമായ ഒരു ബോധമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മികച്ച സംവിധായകൻ, സഹനടൻ, സംഘട്ടന സംവിധാനം, ​ഗായിക എന്നീ വിഭാ​ഗങ്ങളിലാണ് അയ്യപ്പനും കോശിയും പുരസ്കാരങ്ങൾക്ക് അർഹമായത്. സഹനടനായി ബിജു മേനോനും സംവിധായകനായി സച്ചിയും മാഫിയാ ശശി, സുപ്രീം സുന്ദർ, രാജശേഖർ എന്നിവർ സംഘട്ടന സംവിധായകരായും നഞ്ചിയമ്മ ​ഗായികയായും തെരഞ്ഞെടുക്കപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here