ദേശീയ ചലച്ചിത്ര പുരസ്കാരനിറവിന് പിന്നാലെ സംവിധായകൻ സച്ചിയെ ഓർത്ത് വികാരാധീനനായി പൃഥ്വരാജ്. സച്ചി എവിടെ ആയിരുന്നാലും ഇപ്പോൾ സന്തോഷിക്കുന്നുണ്ടാകുമെന്നും ബിജു മേനോനും നഞ്ചിയമ്മയക്കും ആശംസകൾ അറിയിക്കുന്നുവെന്നും പൃഥ്വി സമൂഹമാധ്യമങ്ങളിൽ കുറിച്ചു. മികച്ച സംവിധായകനുള്ള പുരസ്കാരം ലഭിച്ചത് സച്ചിക്കായിരുന്നു.
‘‘ബിജു ചേട്ടനും നഞ്ചിയമ്മയ്ക്കും അയ്യപ്പനും കോശിയുടെ മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ. പിന്നെ സച്ചി.. എനിക്ക് എന്ത് പറയണമെന്ന് അറിയില്ല മനുഷ്യാ. എവിടെയായിരുന്നാലും സന്തോഷവാനാണെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഞാൻ നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു. എന്നും അങ്ങനെയായിരിക്കും’’, എന്നാണ് പൃഥ്വിരാജ് കുറിച്ചത്.
ADVERTISEMENT
നാല് അവാർഡുകളാണ് ദേശീയതലത്തിൽ അയ്യപ്പനും കോശിയും സ്വന്തമാക്കിയത്. ബിജു മേനോൻ മികച്ച സഹനടൻ എന്ന ടൈറ്റിൽ സ്വന്തമാക്കിയപ്പോൾ, മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്കാരം നഞ്ചിയമ്മയണ് നേടിയത്. മികച്ച സംഘട്ടന സംവിധാനത്തിനും അയ്യപ്പനും കോശിയും പുരസ്കാരം നേടി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.