Parliament : നേമം ടെർമിനൽ പദ്ധതി ഉപേക്ഷിച്ചെന്ന് ആവർത്തിച്ച് കേന്ദ്രം

നേമം ടെർമിനൽ പദ്ധതി ഉപേക്ഷിച്ചെന്ന് ആവർത്തിച്ച് കേന്ദ്ര സർക്കാർ.ജോണ്‍ ബ്രിട്ടാസ് എം പിയുടെ ചോദ്യത്തിനാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രേഖാമൂലം മറുപടി നൽകിയത്.ഡിപിആർ പഠിച്ച ശേഷമാണ് പദ്ധതി ഉപേക്ഷിച്ചത് എന്നും മറുപടിയിൽ വ്യക്തമാക്കുന്നുണ്ട്.

തിരുവനന്തപുരം സെൻട്രൽ സ്റ്റേഷൻ വികസനത്തിൽ നേമം ടെർമിനലിനുള്ള പ്രാധാന്യം ചൂണ്ടിക്കാട്ടി കേന്ദ്രറെയിൽവേ മന്ത്രിക്ക് നേരത്തെ സംസ്ഥാനം കത്തെഴുതിയിരുന്നു.വി ശിവൻകുട്ടി, ജി ആർ അനിൽ, ആന്റണി രാജു എന്നിവരടങ്ങിയ മന്ത്രിതല സംഘം ഈ മാസം അവസാനത്തോടെ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ കണ്ട് പദ്ധതി പിൻവലിക്കരുതെന്ന് അവശ്യപ്പെടാനിരിക്കെയാണ് പദ്ധതി ഉപേക്ഷിച്ചതായയുള്ള മറുപടി.

അതേസമയം നിയമവിരുദ്ധവും റിപ്പോർട്ട് ചെയ്യപ്പെടാത്തതും, നിയന്ത്രിക്കപ്പെടാത്തതുമായ മത്സ്യബന്ധനവും, അമിത മത്സ്യബന്ധന സ്റ്റോക്കുകൾക്കും സബ്‌സിഡി നിർത്തലാക്കുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിനാണ് വാണിജ്യ സഹ മന്ത്രി അനുപ്രിയ പട്ടേൽ രാജ്യസഭയിൽ രേഖാമൂലം മറുപടി നൽകിയത്.

തീരദേശ രാജ്യങ്ങളുടെയും റീജിയണൽ ഫിഷറീസ് മാനേജ്‌മെന്റ് ഓർഗനൈസേഷനുകളുടെയും അധികാര പരിധിക്ക് പുറത്തുള്ള കടലിൽ മത്സ്യബന്ധനം നടത്തുന്നതിന് സബ്‌സിഡി നൽകുന്നതും നിർത്തലാക്കാനും ജനീവയിൽ നടന്ന വേൾഡ് ട്രേഡ് ഓർഗനൈസേഷൻ യോഗത്തിൽ തീരുമാനിച്ചു.

ഇത്രയും വലിയ ജനസംഖ്യയുണ്ടായിട്ടും ഫിഷറീസ് സബ്‌സിഡി നൽകുന്ന ഏറ്റവും കുറഞ്ഞ രാജ്യങ്ങളിലൊന്നാണ് ഞങ്ങൾ എന്നതാണ് ഇന്ത്യയുടെ നിലപാടെന്നും മറുപടിയിൽ വ്യക്തമാക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News