അമലാ പോളിന്റെ ‘കാടവെര്‍’ ചിത്രം ഡിസ്‍നി പ്ലസ് ഹോട്സ്റ്റാർ റിലീസിന്

അമലാ പോള്‍ നായികയാകുന്ന ചിത്രമാണ് ‘കാടവെര്‍’‍. അനൂപ് പണിക്കര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചില സാങ്കേതിക കാരണങ്ങളാല്‍ റിലീസ് വൈകിയ ചിത്രമാണ് ‘കാടെവര്‍’‍. ഇപ്പോഴിതാ ‘കാടെവര്‍’ റിലീസിന് തയ്യാറെടുക്കുന്നുവെന്നതാണ് പുതിയ റിപ്പോര്‍ട്ട് .
ഡയറക്ട് ഒടിടി റിലീസായിട്ടാണ് ചിത്രം എത്തുക. ഡിസ്‍നി പ്ലസ് ഹോട്സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുകയെന്ന് അമലാ പോള്‍ അറിയിച്ചു. എന്നാല്‍ റിലീസ് തീയ്യതി എന്നായിരിക്കും എന്ന് പുറത്തുവിട്ടിട്ടില്ല. അമലാ പോള്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട് ഈ ചിത്രത്തിന് .
അഭിലാഷ് പിള്ള ആണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. രഞ്‍ജിൻ രാജ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. പൊലീസ് സര്‍ജൻ ആയിട്ടാണ് ചിത്രത്തില്‍ അമലാ പോള്‍ അഭിനയിക്കുന്നത്. അരവിന്ദ് സിംഗ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News