Swine flu : വയനാട്ടിലെ പന്നിപ്പനി വ്യാപനം തടയാൻ ഊർജിത നടപടികൾ

വയനാട്ടിലെ ( wayanad ) പന്നിപ്പനി ( Swine flu ) വ്യാപനം തടയാൻ ഊർജിത നടപടികൾ ആരംഭിച്ചു.രോഗം സ്ഥിരീകരിച്ച പ്രദേശത്തെ ഒരുകിലോമീറ്റർ ചുറ്റളവിലെ ഫാമുകളിലെ മുഴുവൻ പന്നികളെയും കൊല്ലാൻ ഉന്നത തല യോഗം തീരുമാനിച്ചു. 10 കിലോമീറ്റർ ചുറ്റളവ് നീരീക്ഷണ മേഖലയാക്കി.രോഗപ്രതിരോധത്തിന് ദ്രുതപ്രതികരണ ടീം രൂപീകരിച്ചു.

മാനന്തവാടി ഫാമിൽ 43 പന്നികളും തവിഞ്ഞാലിൽ ഒന്നും രോഗം ബാധിച്ച് ചത്തതായി കണക്കാക്കിയിട്ടുണ്ട്‌.തവിഞ്ഞാലിലെ ഫാമിൽ 360 പന്നികളുള്ളതിൽ മൂന്നെണ്ണത്തിന്‌ രോഗലക്ഷണങ്ങൾ ഉണ്ട്. മാനന്തവാടി ഫാമിൽ ഉണ്ടായിരുന്ന മുഴുവൻ പന്നികളും ചത്തു.

പന്നികളുടെ സാമ്പിൾ പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ പരിശോധിച്ചപ്പോൾ ആഫ്രിക്കൻ പന്നിപ്പനിയാണെന്ന് സംശയം തോന്നിയതിനെ തുടർന്നാണ് ഭോപ്പാലിലെ ലാബിലേക്ക് അയച്ചത്. പന്നികളിൽനിന്ന് മനുഷ്യരിലേക്കോ മറ്റുമൃഗങ്ങളിലേക്കോ രോഗം പകരില്ല.

ഫലപ്രദമായ ചികിത്സയും പ്രതിരോധ വാക്സിനും ഇല്ല. ജെെവസുരക്ഷ ശക്തിപ്പെടുത്തുകയാണ് പ്രതിരോധം.ഇതരസംസ്ഥാനങ്ങളിൽനിന്ന്‌ കേരളത്തിലേക്ക്‌ പന്നികളെ കൊണ്ടുവരുന്നതും കൊണ്ടുപോകുന്നതും നിരോധിച്ചിട്ടുണ്ട്‌.അതിർത്തി ചെക്ക്‌പോസ്റ്റുകളിൽ പരിശോധന കർശനമാക്കി.

രോഗപ്രഭവകേന്ദ്രത്തിലേയും ഒരുകിലോമീറ്റർ ചുറ്റളവിലെയും ഫാമുകളിലെ മുഴുവൻ പന്നികളെയും കൊല്ലാൻ മൃഗസംരക്ഷവകുപ്പ് ഡയറക്ടറുടെ അധ്യക്ഷതയിൽചേർന്ന ഉന്നതല യോഗം തീരുമാനിച്ചു. 10 കിലോമീറ്റർ ചുറ്റളവ് നീരീക്ഷണ മേഖലയാക്കിയിട്ടുണ്ട്‌.

രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളിൽ നിന്നും പന്നി മാംസം വിതരണം ചെയ്യുന്നതും വിൽപ്പന നടത്തുന്നതും താൽക്കാലികമായി നിരോധിച്ചു. ഇവിടെ നിന്നും പന്നികളെ ജില്ലയിലെ മറ്റ് പ്രദേശങ്ങളിലേയ്ക്ക് കൊണ്ടു പോകുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here