ദേശീയ ചലച്ചിത്ര അവാർഡ് ജേതാക്കൾക്ക് അഭിനന്ദനങ്ങൾ നേര്‍ന്ന് മെഗാസ്റ്റാര്‍ മമ്മൂട്ടി (Mammootty) . വിജയികളുടെ പട്ടികയിൽ മലയാള സിനിമ തലയുയർത്തി നിൽക്കുന്നത് കാണുന്നതിൽ തികച്ചും അഭിമാനിക്കുന്നു.
അപർണ ബാലമുരളി, ബിജു മേനോൻ, നഞ്ചിയമ്മ, കൂടാതെ അർഹരായ മറ്റെല്ലാ വിജയികൾക്കും അഭിനന്ദനങ്ങൾ. ഈ നിമിഷത്തിൽ അഭിമാനത്തോടെ സച്ചിയെ ഓർക്കുന്നതായും മമ്മൂട്ടി ഫെയ്സ്ബുക്കില്‍ കുറിച്ചു .
ADVERTISEMENT
തിങ്കളാഴ്ച നിശ്ചയമാണ് മികച്ച മലയാള ചലച്ചിത്രം. മികച്ച നടി അപര്‍ണ ബാലമുരളി, മികച്ച സംവിധായകന്‍ അന്തരിച്ച സച്ചി. ചിത്രം അയ്യപ്പനും കോശിയും. അയ്യപ്പനും കോശിക്ക് നാല് പുരസ്കാരങ്ങള്‍ ലഭിച്ചു. ബിജു മേനോന്‍ സഹനടനും അയ്യപ്പനും കോശിയിലെ ഗാനത്തിന് നഞ്ചമ്മ മികച്ച പിന്നണി ഗായികയുമായി. സുരറൈ പോട്രാണ് മികച്ച സിനിമ, സൂര്യയും അജയ് ദേവ്ഗണും മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടു.
അറുപത്തിയെട്ടാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളില്‍ ഇത്തവണ ദക്ഷിണേന്ത്യന്‍ തിളക്കം. പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയത് മലയാളം, തമിഴ് സിനിമകള്‍. ഫീച്ചര്‍ ഫിലീം വിഭാഗത്തില്‍ മലയാളത്തിന് എട്ട് പുരസ്കാരങ്ങളും നോണ്‍ ഫീച്ചര്‍ ഫിലീം വിഭാഗത്തില്‍ നാല് പുരസ്കാരങ്ങളും ലഭിച്ചു.
പുഷ്കര്‍ ഫിലീംസിന്‍റെ തിങ്കളാഴ്ച നിശ്ചയമാണ് മികച്ച മലയാള ചലച്ചിത്രം. അയ്യപ്പനും കോശിയിലൂടെ സച്ചി എന്ന സച്ചിതാനന്ദന്‍ മികച്ച സംവിധായകനായി. അയ്യപ്പനും കോശിയിലെ അഭിനയത്തിന് സഹനടനുള്ള ദേശീയ പുരസ്കാരം ബിജുമേനോനെ തേടിയെത്തി.
അയ്യപ്പനും കോശിയിലെ തന്നെ ഗാനം ആലപിച്ച നഞ്ചമ്മയാണ് മികച്ച പിന്നണി ഗായിക. സംഘട്ടന സംവിധാനത്തിനുള്ള പുരസ്കാരം അയ്യപ്പനും കോശിയിലൂടെ രാജശേഖര്‍, മാഫിയ ശശി, സുപ്രീം സുന്ദര്‍ എന്നിവര്‍ക്കാണ്. മഹേഷ് നാരായണന്‍-ഫഹദ് ഫാസില്‍ കൂട്ടുകെട്ടിന്‍റെ മാലിക് ഏറ്റവും നല്ല ശബ്ദ മിശ്രണത്തിനുള്ള പുരസ്കാരം നേടി.
മലയാള ചലച്ചിത്രമായ വാങ്കിന് ജൂറിയുടെ പ്രത്യേക പരാമര്‍ശം. സൂര്യ അഭിനയിച്ച തമിഴ് ചിത്രമായ സുരറൈ പോട്ര് ആണ് മികച്ച സിനിമ. സുരറൈ പോട്രിലെ അഭിനയത്തിന് സൂര്യ മികച്ച നടനും മലയാളിയായ അപര്‍ണ ബാലമുരളി മികച്ച നടിയുമായി. മികച്ച നടനുള്ള പുരസ്കാരം അജയ് ദേവ് ഗണും പങ്കിടും.
നോണ്‍ ഫീച്ചര്‍ ഫിലീം വിഭാഗത്തില്‍ മികച്ച എഡ്യുകേഷന്‍ ചിത്രമായി ഡ്രീമിംഗ് ഓഫ് വേര്‍ഡ്സ് തെരഞ്ഞെടുക്കപ്പെട്ടു. ഓ ദാറ്റ്സ് ബാനുവിലൂടെ ആര്‍വി രമണി മികച്ച സംവിധായികയായി. മികച്ച ഛായാഗ്രാഹകന്‍ ശബ്ദിക്കുന്ന കലപ്പയിലൂടെ നിഖില്‍ എസ് പ്രവീണ്‍, മികച്ച സിനിമ എഴുത്തിന് എം.ടി അനുഭവങ്ങളുടെ പുസ്തകത്തിലൂടെ അനൂപ് രാമകൃഷ്ണന് ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹനായി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.