മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവം ; ഡിജിപിക്ക് DYFI പരാതി നല്‍കി

മുഖ്യമന്ത്രിയെ വിമാനത്തിനുളളിൽ വെച്ച്  ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ ഉന്നതതല ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് DYFI പരാതി നൽകി. ഡിജിപിക്ക് നൽകിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി.

വിമാനയാത്രക്കിടെ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ ഉന്നതതല ഗൂഢാലോചന അന്വേഷിക്കണമെന്ന് ആണ് DYFI പരാതിയിൽ ഉന്നയിക്കുന്നത്. സംഭവത്തിൽ പാർട്ടി നേതൃത്വം അറിഞ്ഞാണ് പ്രതിഷേധ പരിപാടി അരങ്ങേറിയതെന്നും കെ സുധാകരനും വിഡി സതീശനും ഇക്കാര്യം അറിഞ്ഞിരുന്നതായി ശബരിനാഥ് വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് ഡിവൈഎഫ്ഐ പരാതി നൽകിയത്.

ഡിവൈഎഫ്ഐ സംസ്ഥാന കമ്മറ്റി അംഗം അഡ്വ. ആർ എസ് ബാലമുരളിയാണ് ഡിജിപിക്ക് പരാതി നൽകിയത്. വിമാന ടിക്കറ്റിന് പ്രതികൾക്ക് പണം നൽകിയത് കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മറ്റി ഓഫീസിൽ നിന്നാണെന്നും പരാതിയിൽ പറയുന്നു. അതിനാൽ ഇരുവർക്കും എതിരെ ഗൂഢാലോചന കുറ്റം ചുമത്തണമെന്നാണ് പരാതിയിലെ ആവശ്യം .

തന്‍റെ പരാതി തെളിയിക്കുന്നതിന് ആവശ്യമായ ഇലക്ട്രോണിക്ക് തെളിവുകൾ ഹാജരാക്കണമെന്നും വാട്സ്ആപ്പ് സ്ക്രീൻ ഷോട്ടിലെ മൊബൈൽ നമ്പരുകളുടെ ഫോൺ വിശദാംശങ്ങൾ കൂടി അന്വേഷിക്കണമെന്നും ആർ എസ് ബാലമുരളി ആവശ്യപ്പെടുന്നു. ഡിജിപിക്ക് നൽകിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന് അദ്ദേഹം കൈമാറി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News