പൊതുമേഖലാ ബാങ്കുകൾ സർക്കാർ ഗ്യാരണ്ടിയിൽ വായ്പ നൽകുന്നതിനെ എതിർത്ത ആർബിഐ നിലപാടിനെതിരെ മുൻ ധനമന്ത്രി തോമസ് ഐസക്ക് . കേന്ദ്രസർക്കാരിന്റെ നിയമവിരുദ്ധമായ ഈ നീക്കങ്ങൾ കോടതിയിലേ തീർപ്പാകൂ എന്ന് ഐസക്കിൻറെ മുന്നറിപ്പ് . തൻറെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഐസക്ക് ആർബിഐയുടെ നീക്കത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്.
സർക്കാർ ഗ്യാരണ്ടിയുടെ അടിസ്ഥാനത്തിലുള്ള ഓഫ് ബജറ്റ് ബോറോയിംഗ് വായ്പകൾക്കെതിരെ ആർബിഐ സ്വീകരിച്ച നിലപാടിനെതിരെയാണ് ഐസക്ക് രൂക്ഷവിമർശനം ഉന്നയിക്കുന്നത്. നിയമവിരുദ്ധമായ നീക്കങ്ങൾ കോടതിയിലേ തീർപ്പാകൂ എന്നും ഐസക്ക് മുന്നറിപ്പ് നൽകുന്നു.
2005-06 മുതൽ എല്ലാ സംസ്ഥാനങ്ങളുടെയും റവന്യു കമ്മിയുടെ ശരാശരി പൂജ്യമാണെങ്കിൽ കേന്ദ്രസർക്കാരിന്റെ റവന്യു കമ്മി ഈ കാലയളവിൽ 2 മുതൽ 4.5 ശതമാനത്തിന് ഇടയിലാണെന്ന് ഐസക്ക് ചൂണ്ടികാട്ടുന്നു.സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേന്ദ്രസർക്കാരിന്റെ ധനക്കമ്മി 3.5 ശതമാനം മുതൽ 4.8 ശതമാനം വരെയാണ്.
സംസ്ഥാനങ്ങളുടെ ഓഫ് ബജറ്റ് ബോറോയിംഗിനെതിരെ ചന്ദ്രഹാസം ഇളക്കുന്നവർ ആദ്യം ഈ നിയമമൊന്നു പാലിക്കട്ടേ എന്ന് ഐസക്ക് പരിഹസിച്ചു .2019-20-ൽ 1.73 ലക്ഷം കോടി രൂപ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളോ കേന്ദ്ര ഏജൻസികളോ വായ്പയെടുത്തിട്ടുണ്ടെന്നാണ് നിർമ്മല സീതാരാമൻറെ ബഡ്ജറ്റ് രേഖ വ്യക്തമാക്കുന്നത് .
പക്ഷേ ഈ തുകകൾ കേന്ദ്രസർക്കാരിന്റെ കടബാധ്യതയിൽ ഉൾപ്പെടുത്തിയിട്ടില്ല. കേരളത്തിൻറെ കാര്യം വരുമ്പോൾ പെൻഷൻ കമ്പനിയെടുത്ത താൽക്കാലിക വായ്പ കേരള സർക്കാരിന്റെ അനുവദനീയമായ വാർഷിക വായ്പയിൽ ഉൾപ്പെടുത്തണമെന്നു ശഠിക്കുന്നത് എന്താണെന്ന് ഐസക്ക് ചോദ്യമെറിയുന്നു .
കിഫ്ബി പോലുള്ള ആന്വിറ്റി ഗ്രാന്റ് മാതൃക ഉപയോഗപ്പെടുത്തി കേന്ദ്രസർക്കാർ സ്ഥാപനങ്ങൾ 87000 കോടി രൂപയുടെ പിപിപി പ്രൊജക്ടുകളാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. എന്നാൽ ഇതെല്ലാം കേന്ദ്രസർക്കാരിന്റെ ബാധ്യതയായി സി&എജിയും കണക്കാക്കുന്നില്ലെന്ന വിമർശനവും ഐസക്ക് ചൂണ്ടികാട്ടുന്നു .
പ്രതിപക്ഷ സംസ്ഥാനങ്ങളെ സാമ്പത്തികമായി ശ്വാസംമുട്ടിക്കാനുള്ള ബിജെപിയുടെ നീക്കത്തെ ചെറുക്കുന്നതിന് യുഡിഎഫ് നിലപാട് എടുക്കുമോഎന്ന ചോദ്യമാണ് ഐസക്ക് ഉയർത്തുന്നത്.
ADVERTISEMENT
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.